യാക്കോബായ സുറിയാനി സഭ നോക്ക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ശനിയാഴ്ച .

ഡബ്ലിന്‍ . അയര്‍ലന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് തീര്‍ത്ഥയാത്രയും വി .കുര്‍ബ്ബാനയും മുന്‍ വര്‍ഷങ്ങളിലേതുപോലെ 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപോലീത്ത അഭി .യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു . അയര്‍ലന്റിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. .ദൈവമാതാവിന്റെ സാന്നിധ്യത്താല്‍ പുളകിതമായ നോക്ക് പള്ളിയില്‍ വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന മഹനീയവും അനുഗ്രഹീതവുമായ ഈ സംരംഭത്തിന് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും യാക്കോബായ സഭയുടെ അയര്‍ലെന്റ് മേഖലയ്ക്ക് അഭിമാനവും അതിലുപരി സഭയുടെ കൂട്ടായ്മ വിളിച്ചറിയിക്കുന്നതുമായ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനത്തിലും വി.കുര്‍ബ്ബാനയിലും വിശ്വാസികളേവരും പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: