ആപ്പിളിന് നികുതിസഹായം….മാപ്പ് പറയില്ലെന്ന് കെന്നി

ഡബ്ലിന്‍: ആപ്പിളിന് നികുതി കുറച്ച് മാത്രം അടക്കേണ്ടി വന്ന സാഹചര്യം ഒരുക്കി കൊടുത്തെന്ന ആക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി എന്‍ഡ കെന്നി. 13 ബില്യണ്‍ യൂറോ ആണ് ആപ്പിളിന് ടാക്സ് കുറച്ച് അടച്ചതിലൂടെ നേട്ടമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിലപാട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കോടതിയില്‍ അപീല്‍ നല്‍കേണ്ടത് ആവശ്യമാണെന്ന് വ്യക്തമായിരുന്നു. നിയമപരമായ വ്യക്തത ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതെന്നും കെന്നി പറയുന്നു.

അയര്‍ലന്‍ഡിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട് ഇത് രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും രാജ്യത്തിന‍്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്തെ തൊഴില്‍ അവസരങ്ങളും തൊഴില്‍ കരിയറും തിരിച്ചടി നേരിടേണ്ടി വരാവുന്ന വിഷയമാണിത്. യൂറോപ്യന്‍ കമ്മീഷന്‍ അയര്‍ലന്‍ഡിനേക്കാള്‍ ശക്തമായ രാജ്യങ്ങളുടേത് പോലെ ആകണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കെന്നി പ്രതികരിച്ചു.

അയര്‍ലന്‍ഡ് ഒരു ചെറിയ രാജ്യമാണ്, ആദ്യമായി താന്‍ അധികാരമേറ്റെടുത്ത 2011ല്‍ യോഗത്തില്‍ കോര്‍പറേറ്റ് ടാക്സ് കൂട്ടിയതാണെന്നം സൂചിപ്പിച്ചു. മന്ത്രിമാര്‍ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്യാബിനറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത് അപീല്‍ പോകുന്നതിനാണ്.

എസ്

Share this news

Leave a Reply

%d bloggers like this: