കെഎം മാണിയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കുമ്മനം

കൊച്ചി: കെ എം മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് ശരിയല്ലെന്നും ഇത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്നും ബിജെപി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. റിപ്പോര്‍ട്ട ടിവിയുടെപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍

മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ലെന്നും കുമ്മനം പറഞ്ഞു. കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുക. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കുമ്മനം അഭിപ്രായപ്പെട്ടു

മാണിക്കായി ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു  മാണി യുഡിഎഫ്  വിട്ടപ്പോള്‍   കുമ്മനത്തിന്റെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: