ജലത്തിന്‍റെ വിതരണ അവകാശം പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ബില്‍ കൊണ്ട് വരാന്‍ ടിഡിമാരുടെ ശ്രമം

ഡബ്ലിന്‍: ജലത്തിന്‍റെ വിതരണ അവകാശം പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ബില്‍ കൊണ്ട് വരാന്‍ ടിഡിമാരുടെ ശ്രമം. നാല്‍പത് ടിഡിമാരാണ് ഒപ്പിട്ട് ഒരു ബില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. ജലം പൊതു ഉടമസ്ഥാവകാശത്തില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹിതപരിശോധന നടത്തണമെന്ന് ഇവര്‍ പറയുന്നു. റൈറ്റ് ടു വാട്ടര്‍ അയര്‍ന്‍ഡിന്‍റെ ഡേവിഡ് ഗ്ബനെ ഈ വേനലില്‍ ഡബ്ലിന്‍ സൗത്ത് സെന്‍ട്രല്‍ ടിഡി ജോണ്‍ കോളിന്‍സ് ബില്‍ സമര്പ്പിക്കുമെന്ന് വ്യക്തമാക്കി. ഹിതപരിശോധനയ്ക്ക് വേണ്ടി ക്യാംപെയിന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഫിന ഫേല്‍ ടീഡിമാരുടെ കൂടി ഒപ്പ് ബില്ലിന് ആവശ്യമാണ്.

പൊതു തിരഞ്ഞെടുപ്പ് സമയത്ത് ഐറിഷ് വാട്ടറിന് എതിരെ ഫിന ഫേല്‍ രംഗത്തുണ്ടായിരുന്നതാണ്. ഐറിഷ് വാട്ടറിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് നിലവില്‍ ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹിതപരിശോധന മറ്റൊരു വിഷയമാണെന്ന് ഗിബ്നെ പറയുന്നു. വാട്ടര്‍ ചാര്‍ജിനെ അല്ല ഹിതപരിശോധനയില്‍ പരിഗണിക്കുന്നതെന്നും ജല വിതരണ സേവനം സ്വകാര്യ കമ്പനിയാണോ സര്‍ക്കാരാണോ നടത്തേണ്ടതാണന്നതാണ്

ഹിതപരിശോധനയുടെവിഷയമാകുകയെന്നും ഇവര്‍പറയുന്നു. ഡബിലനില്‍ കഴിഞ്ഞ ദിവസം റൈറ്റ് ടു വാട്ടര‍് അയര്‍ലന്‍ഡിന‍റെ യോഗം നടന്നിരുന്നു. സെപ്തംബര്‍ 17ന് ഇവരുടെ പ്രകടനം നടക്കുന്നുണ്ട്. ഫെബ്രുവരി 20 ലായിരുന്നു ഇതിന് മുമ്പ് പ്രകടനം നടത്തിയിരുന്നത്. പ്രകടനത്തിന് ഒന്നാമത്തെ കാരണം ജനാധിപത്യത്തിന്‍റെ അടിസ്ഥാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്. 70 ശതമാനം ടിഡിമാരും ഐറിഷ് വാട്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും അത് പരിഗണിക്കാതെ കമ്മീഷനെ നിയോഗിച്ചത് ശരിയില്ലെന്നാണ് പറയുന്നത്.

നികുതിയാണ് പ്രകടനത്തിന് മറ്റൊരു വിഷയം ആകുന്നത്. സ്വാകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് അയര്‍ലന്‍ഡില്‍ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ഗിബ്നെ പറയുന്നു. നികുതി ഇവര്‍ക്ക് ഒഴിവായി കിട്ടുന്നതിന് കാരണം ഇതായിരിക്കാമെന്നും അനുമാനിക്കുന്നു. 1989ല്‍ യുകെയില്‍ ജലവിതരണം സ്വകാര്യവത്കരിച്ചതോടെ ചെലവ് കൂടിയത് 350 ശതമാനം ആണെന്ന് ചൂണ്ടികാണിക്കുന്നുണ്ട് ഇവര്‍. ഡബ്ലിനില്‍ മൂന്ന് സ്ഥലത്താകും പ്രകടനക്കാര്‍ യോഗം ചേരുക. രണ്ടാഴ്ച്ച സമയത്തിനുള്ളിലാകും ഇത്.

എസ്

Share this news

Leave a Reply

%d bloggers like this: