ഡബ്ല്യൂ.എം.സിയുടെ ‘നൃത്താഞ്ജലി & കലോത്സവം 2016’ നവംബര്‍ 4,5 തീയതികളില്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം’ന്റെ നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഡബ്ലിനില്‍ നടത്തപെടുന്ന കലാ മാമാങ്കത്തില്‍ അയര്‍ലന്‍ഡിന് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ട്.

മൂന്ന് വിഭാഗങ്ങളിലായി, താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍.

സബ്ജൂനിയര്‍ ( ഏഴ് വയസ് വരെ,2009 നവംബര്‍ 1 നോ അതിനു ശേഷമോ ജനിച്ചവര്‍)

സിനിമാറ്റിക് ഡാന്‍സ്
സംഘ നൃത്തം

ഫാന്‍സി ഡ്രസ്സ്
കളറിംഗ്
ആക്ഷന്‍ സോങ്
കരയോക്കെ ഗാനാലാപനം ( Karaoke song)
കഥ പറച്ചില്‍ (Story telling )
കീബോര്‍ഡ് ( Intsrument Keyboard)

ജൂനിയര്‍ ( ഏഴ് മുതല്‍ 11 വയസ് വരെ.2005 നവംബര്‍ 1നും 2009 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍ )

സിനിമാറ്റിക് ഡാന്‍സ്
നാടോടി നൃത്തം
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)
കളറിംഗ്
പെന്‍സില്‍ ഡ്രോയിങ്
ഫാന്‍സി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോര്‍ഡ് ( Intsrument Keyboard)
മോണോ ആക്ട്

സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)
സീനിയര്‍ ( 11 മുതല്‍ 18 വയസ് വരെ.1998 നവംബര്‍ 1നും 2005 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍ )

സിനിമാറ്റിക് ഡാന്‍സ്
നാടോടി നൃത്തം
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)
വാട്ടര്‍ കളര്‍ പെയിന്റിംഗ്
പെന്‍സില്‍ ഡ്രോയിങ്
ഫാന്‍സി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോര്‍ഡ് ( Intsrument Keyboard)
മോണോ ആക്ട്

സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.nrithanjali.com

Share this news

Leave a Reply

%d bloggers like this: