അയര്‍ലന്‍ഡിലെ ധനകാര്യമേഖയില്‍ തൊഴില്‍ സാധ്യത കൂടുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ധനകാര്യമേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കഴിഞ്ഞ വര്‍ഷം കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഐറിഷ് ധനകാര്യമേഖലയിലെ തൊഴില്‍ വര്‍ധിച്ചത് 62 ശതമാനമാണ്. കഴിഞ്ഞ മാസം മാത്രം 65 ശതമാനത്തിന്‍റെ വര്‍ധനയുണ്ടെന്നും ചൂണ്ടികാണിക്കുന്നുണ്ട്. ലണ്ടനില്‍ ധനകാര്യമേഖലയിലെ തൊഴില്‍ 12 ശതമാനം കുറഞ്ഞിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട്, അസറ്റ് മാനേജ്മെന്‍റ് തസ്തികയിലേക്ക് ആളെ ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ വര്‍ധിക്കുകയാണ്.

ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറി തസ്തികകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി ക്ഷണിക്കുന്നുണ്ട്. ചെലവഴിക്കാന്‍ കൂടുതല്‍ പണം കൈയില്‍ ലഭിക്കുന്നത് ധനകാര്യ മേഖലക്ക് ശക്തി പകരുന്നുണ്ട്. ഡാറ്റാ സയന്‍റിസ്റ്റുകളുടേതാണ് വര്‍ധിക്കുന്ന മറ്റൊരു തൊഴില്‍ അവസരം. ബാങ്കിഹ് മേഖലയില്‍ ആണിത് പ്രധാനമായും കാണുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ നിയമങ്ങള്‍ മാറുന്നത് മൂലം ഈ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നല്ല പ്രവര്‍ത്തി പരിചയം ആവശ്യമായി വരുന്നുണ്ട്.

ബ്രെക്സിറ്റ് ഫലത്തോടെ ഡബ്ലിനും ഫ്രാങ്ക് ഫര്‍ട്ടും ധനകാര്യമേഖലയ്ക്ക് പ്രിയപ്പെടാതുന്നതായി സൂചനയാണുള്ളത്. അതേ സമയം അയര്‍ലന്ഡിന് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 7000 പ്രൊഫഷണലുകളാണ് കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ ജോലി അന്വേഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണെങ്കില്‍ കുറവ് 21 ശതമാനം ആണ്. പ്രൊഫഷണല്‍ ജോലി ലഭ്യതയുടെ അവസരത്തില്‍ 2 ശതമാനം കുറവുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: