ഹൊറര്‍ ചിത്രം കണ്ട പ്രേക്ഷകര്‍ തളര്‍ന്നു വീണു

ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലെ ഹൊറര്‍ സിനിമയുടെ പ്രദര്‍ശനത്തില്‍ കാണികള്‍ക്ക് മോഹാലസ്യം. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത റോ എന്ന ചിത്രം കണ്ടാണ് പ്രേക്ഷകരില്‍ പലരും മയങ്ങിവീണത്. ഇതേത്തുടര്‍ന്ന് വൈദ്യസഹായമെത്തിക്കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ സംഘം തിയേറ്ററില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

സസ്യാഹാരം മാത്രം കഴിച്ച് ശീലിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് റോ എന്ന ചിത്രം പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു ഘട്ടത്തില്‍ ഈ പെണ്‍കുട്ടിക്ക് മുയലിന്റെ കരള്‍ തിന്നേണ്ടി വരുന്നു. പിന്നീട് ഈ കുട്ടി മനുഷ്യ മാംസത്തിന് അടിമപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ കാണികളിലെ ചിലര്‍ തളര്‍ന്നു വീഴുകയും തുടര്‍ന്ന് സംഘാടകര്‍ വൈദ്യ സഹായം തേടുകയുകയുമാണ് ചെയ്തത്.

മുമ്പ് വി/എച്ച്/എസ്, ആന്റിക്രെസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടപ്പോളും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു.അതേസമയം കാന്‍ ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌കാരം നേടിയ റോ മികച്ച അഭിപ്രായമാണ് നേടുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: