ഇന്ത്യന്‍ സൈനികരെ തൊട്ടാല്‍ പാകിസ്ഥാന്‍ വിവരം അറിയും -ബിഎസ്എഫ്

ശ്രീനഗര്‍ : ഇന്ത്യന്‍ സൈനികരെ തൊട്ടാല്‍ പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലഘിക്കുന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിപ്പ്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് സൈനികനായ ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഏഴ് പാക് സൈനികരും കൊല്ലപ്പെട്ടു.

അതിര്‍ത്തിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായേക്കാമെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ മുന്‍പ് നല്‍കിയപ്പോള്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വന്തം മണ്ണില്‍ വിളയുന്ന ഭീകരവാദം തുടച്ചു നീക്കാന്‍ പാകിസ്ഥാന്‍ മടി കാണിച്ചാല്‍ ഞങ്ങള്‍ ആ ജോലി ഏറ്റെടുക്കേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കി. പാക് ചാര സംഘടനയായ ഐഎസ്ഐ അടക്കമുള്ള ഭീകരര്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നും അമേരിക്ക പറഞ്ഞു. ഭീക സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് എന്ത് സഹായം ചെയാനും ഒരുക്കമാണ്. എന്നാല്‍ ഭീകര സംഘടനകള്‍ക്ക് പിന്തുണയും സാമ്പത്തീക സഹായവും നല്‍കുന്നത് തുടര്‍ന്നാല്‍ അമേരിക്ക ഒറ്റയ്ക്ക് പോരിനിറങ്ങുമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്‍കുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സുബിന്‍ പറഞ്ഞു.

 
എ എം

Share this news

Leave a Reply

%d bloggers like this: