സ്ലൈഗോയിലെ സംയുക്ത ദീപാവലി-ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നിന്(ശനിയാഴ്ച )

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ദശാബ്ധിയുടെ നിറവിലേക്ക്

സ്ലൈഗോ : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ദീപാവലിയും ക്രിസ്മസും സംയുക്തമായി ഡിസംബര്‍ മൂന്നിന് ആഘോഷിക്കും.സ്ലൈഗോയിലെ സ്ട്രാന്‍ഡ്ഹില്‍ റോഡിലുള്ള സ്‌കൂള്‍ അര്‍സുലയിലാണ് 3 മുതല്‍ 8 മണി വരെ പരിപാടികള്‍ .ഐറിഷ് ഡാന്‍സ് ,ബോളിവുഡ് ഡാന്‍സ് ,തംബോല ,ക്രിസ്മസ് കരോള്‍ തുടങ്ങി നിരവധി പരിപാടികളാണ് ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് PRO ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .ഗാനമേളയും , അയര്‍ലണ്ടിലെ പ്രമുഖ കാറ്ററേഴ്‌സായ റോയലിന്റെ രുചിയും പരിപാടികള്‍ക്ക് കൊഴുപ്പേകും .

ഇതോടൊപ്പം പത്താം വര്‍ഷം ആഘോഷിക്കുന്ന അസ്സോസിയേഷന്റെ ഹൃസ്വ ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിക്കും. അനിര്‍ബാന്‍ ,സുരേഷ് പിള്ള ,ബിന്ദു നായര്‍ ,ബാബു ജോസ് ,മനോജ്.എസ് .നായര്‍ തുടങ്ങിയവരുടെ നേതൃത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും

മനോജ് എസ് .നായര്‍0894630534
ബാബു ജോസ് 0877827355

 

വാര്‍ത്ത – ബെബില്‍ പഞ്ഞിക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: