94ാമത്തെ വയസില്‍ 21 കോടി രൂപ വാര്‍ഷിക വരുമാനാവുമായി ധരംപാല്‍ ഗുലാട്ടി

മുംബൈ: ഇന്ത്യയിലെ ഗൃഹോപകരണ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്ന ധരംപാല്‍ ഗുലാട്ടിയുടെ മുഖം വീട്ടമ്മമാര്‍ക്ക് സുപരിചിതമാണ്. എം.ഡി.എച്ച്‌. മസാല കമ്പനിയുടെ സി.ഇ.ഒ. ആയ ഇദ്ദേഹം അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ചയാള്‍ കൂടിയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടിയില്‍ അധികം രൂപയായിരുന്നു ധരംപാലിന്റെ വരുമാനം. എം.ഡി.എച്ച്‌. എന്ന പേരില്‍ അറിയപ്പെടുന്ന മഹാഷിയാന്‍ ഡി ഹട്ടി കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടിരൂപയും ലാഭം 213 കോടിരൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ലാഭത്തില്‍ 24 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി നേടിയെടുത്തത്.

കമ്പനിയുടെ 80 ശതമാനം ഓഹരിയും സ്വന്തമാക്കിയ ധരംപാല്‍ പതിറ്റാണ്ടുകളായി പരസ്യചിത്രങ്ങളിലും മുഖം കാണിച്ചുവരുന്നു. എം.ഡി.എച്ച്‌. മസാലപ്പൊടികളുടെ കവറുകളില്‍ ഇദ്ദേഹത്തിന്റെ മുഖം കാണാം.

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ധരംപാല്‍ അറിയപ്പെടുന്നത് ദാദാജിയെന്നും മഹാഷായ്ജിയെന്നുമാണ്. അച്ഛന്‍ ആരംഭിച്ച ചെറിയ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ആരംഭിച്ച എം.ഡി.എച്ച്‌ ഇന്ന് 15 വ്യവസായശാലകളും 1000 ഡീലര്‍മാരുമുള്ള വലിയ പ്രസ്ഥാനമാണ്. ദുബായിലും ലണ്ടനിലും ഓഫീസുകളുള്ള കമ്പനി നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.

ഉല്‍പന്നത്തിന്റെ ഗുണമേന്‍മയില്‍ വിട്ടുവീഴ്ച ചെയ്യാതെ, ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ജോലിയില്‍ നിന്ന് തനിക്കു ലഭിക്കുന്ന പ്രചോദനമെന്ന് ധരംപാല്‍ പറയുന്നു. വരുമാനത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
എ എം

 

Share this news

Leave a Reply

%d bloggers like this: