അയര്‍ലണ്ട് സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്‌നാനം ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍ : ഐറിഷ് സ്‌കൂള്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങി വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്റെ സുപ്രധാന പ്രഖ്യാപനം. മതസംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്തീയ വിശ്വാസപ്രകാരം ജ്ഞാനസ്‌നാനം നടത്തിയ കുട്ടികള്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളു. ഈ നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ഐറിഷ് വിദ്യാഭ്യാസ മന്ത്രി.

വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി മാത്രം മതചടങ്ങുകള്‍ നടത്തേണ്ടി വരുന്നതില്‍ പല രക്ഷിതാക്കളും അധൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മിഡ് മാര്‍ട്ടിന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ മാത്രം ജ്ഞാനസ്‌നാനം നടത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നു.

ഐറിഷ് റിസര്‍ച്ച് ക്യാംപെയ്ന്‍ ഗ്രുപ്പ് ഋൂൗമലേ യും വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അംഗീകരിച്ചു. ഇവര്‍ നടത്തിയ പഠനത്തില്‍ നാല് ഐറിഷ് മാതാപിതാക്കളില്‍ ഒരാള്‍ വീതം ജ്ഞാനസ്‌നാനത്തിന് പ്രാധാന്യം കല്പിക്കാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ മതചടങ്ങുകള്‍ക്ക് പ്രാധാന്യമില്ലെന്നും ഋൂൗമലേ വിലയിരുത്തിയിരുന്നു.

ഐറിഷ് ദമ്പതിമാരില്‍ മൂന്നുപേരില്‍ ഒരാള്‍ വീതം മതത്തിന് അധീതമായി ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠന റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂളില്‍ ചേരുന്ന കുട്ടികള്‍ക്ക് സ്വന്തം മതത്തില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിയമം അയര്‍ലണ്ടില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മതസംഘടനകള്‍ സ്‌കൂളുകള്‍ നടത്തുന്നതുമൂലമാണ് ഇത്തരം മതചടങ്ങുകള്‍ക്ക് പ്രാധാന്യം ലഭിച്ചത്. ഈ നിയമം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് ന്യുനപക്ഷ വിഭാഗമായ ജൂതര്‍, പ്രൊട്ടസ്റ്റന്റ്, മുസ്‌ളീം വിഭാഗങ്ങള്‍ക്കിടയിലായിരിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: