ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് ; വിമാനം അടിയന്തിരമായി നിലത്തിറക്കി

ലണ്ടനില്‍ അന്താരാഷ്ട്ര വിമാനത്തില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ചത് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ഭാര്യയെ ശകാരിച്ച ഭര്‍ത്താവിനെ ശാന്തനാക്കാന്‍ സഹയാത്രക്കാരന്‍ ശ്രമിച്ചത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റു യാത്രക്കാര്‍ കൂടി ചേര്‍ന്നതോടെ സംഭവം കവലത്തല്ലായി മാറി. അവസാനം വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു.

ലണ്ടനില്‍ നിന്ന് ബെയ്റൂട്ടിലേക്കുള്ള വിമാനത്തിലാണ് തല്ല് അരങ്ങേറിയത്. വൃദ്ധനായ ഒരു യാത്രക്കാരന്‍ ഭാര്യയെ ശകാരിക്കാന്‍ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. വാക്കേറ്റം അതിരുകടക്കാന്‍ തുടങ്ങിയതോടെ സഹയാത്രികനും എയര്‍ ഹോസ്റ്റസും ഇടപെട്ടത് സംഗതി കൂടുതല്‍ വഷളാക്കി. രംഗം ശാന്തമാക്കാന്‍ എത്തിയ ചെറുപ്പക്കാരനെ വൃദ്ധന്‍ ആദ്യം മര്‍ദ്ദിച്ചു. ദേഷ്യം വന്ന ചെറുപ്പക്കാരന്‍ വയോധികനെ തിരിച്ചു തല്ലിയതോടെ കളി കാര്യമായി.

ഇത് പൊരിഞ്ഞ തല്ലായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യാന്‍ തീരുമാനമെടുത്തു. ഇതോടെ വിമാനം തുര്‍ക്കിയിലെ ഇസ്താംബുളില്‍ അപ്രതീക്ഷിതമായി ഇറക്കി. വയോധികനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. അടിപിടിയുടെ വീഡിയോ സഹയാത്രികന്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

https://youtu.be/P052M7PfE1s

 

എ എം

 

Share this news

Leave a Reply

%d bloggers like this: