യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനറല്‍ ബേസിക്ക് ഇന്‍കം നടപ്പാക്കാന്‍ ആലോചന

മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ റോബോട്ടുകള്‍ ചെയ്ത് തുടങ്ങിയതോടെ ഇയു രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വ്യാപകമാവുകയാണെന്നും ഈ സാഹചര്യത്തില്‍ എത്രയും വേഗം ഇയു രാജ്യങ്ങള്‍ ജനറല്‍ ബേസിക് ഇന്‍കം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും എംഇപിമാര്‍. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിരവിപ്ലവത്തെ രാജ്യങ്ങള്‍ ഗൗരവത്തോടെ കാണമെന്നും റോബോട്ടിക് ലേബര്‍മാര്‍ക്കറ്റിന്‍െ സാധ്യമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തണമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ സോഷ്യലിസ്റ്റ് എംഇപി മാഡി ഡെല്‍വോക്സ് സ്റ്റെറെസ് ചൂണ്ടിക്കാട്ടുന്നു.

രണ്ടിനെതിരേ പതിനേഴ് വോട്ടുകള്‍ക്ക് പാസ്സാക്കിയ റിപ്പോര്‍ട്ട് ഫെബ്രൂവരിമാസത്തില്‍ ഇയുപാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിക്കും. തൊഴിലുകള്‍ റോബോട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ ലേബര്‍മാര്‍ക്കറ്റില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഒപ്പം ഇയു പൗരന്‍മാര്‍ക്ക് ബേസിക് ഇന്‍കം നല്‍കുന്നതിനെ കുറിച്ചും ഇയു രാജ്യങ്ങള്‍ ഗൗരവത്തോടെ ചിന്തിച്ച് തുടങ്ങണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോബോട്ടുകള്‍ ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠനവിധേയമാക്കണമമെന്നും അതിന് അനുസരിച്ച് നികുതിയും സോഷ്യല്‍ സെക്യൂരിറ്റി സംഭാവനകളും പുനഃക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സാങ്കേതിക വിപ്ലവം മൂലം തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താനുളല്‍ബാധ്യത ഗവണ്‍മെന്റുകള്‍ക്കുണ്ട് എന്ന് ഡെല്‍വോക്സ് സ്റ്റെറസ് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം എന്ന ആശയം രാജ്യമൊട്ടാകെ പരിഗണിച്ച് വരുന്നതിനിടയിലാണ് ഇയുവില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.

ഈ മാസം ആദ്യം ഫിന്‍ലാന്‍ഡ് തങ്ങളുടെ പൗരന്‍മാര്‍ക്ക് 560 യൂറോ വീതം ബേസിക് മന്ത്ലി ഇന്‍കമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പൈലറ്റ് പദ്ദതിയായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. സമാനമായ പദ്ധതി സ്‌കോട്ട്ലാന്‍ഡിലെ രണ്ട് കൗണ്‍സിലുകളും പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്നുണ്ട്. കനേഡിയന്‍ പാര്‍ലമെന്റ് ബേസിക് ഇന്‍കം പദ്ധതിയെ ഐകകണ്ഠേന വോട്ട് ചെയ്ത് പാസ്സാക്കിയിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: