അഭിപ്രായ സര്‍വേയില്‍ ഫിയന്ന ഫെയില്‍ മുന്നില്‍

ഡബ്ലിന്‍: 2017-ല്‍ അയര്‍ലണ്ടില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച് ഫിയന്ന ഫെയില്‍. ഫൈന്‍ ഗേലിന്റെ ജന പിന്തുണ 23% രേഖപ്പെടുത്തിയപ്പോള്‍ ഫിയന്ന ഫെയില്‍ 29% എന്ന നിരക്ക് അതേപടി നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ഫൈന്‍ ഗെയ്ലിന് പിന്തുണ കുറഞ്ഞുവരുന്നതായാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. സൈന്‍ ഫെയ്ന്‍ 17 ശതമാനവും, പി.ബി.പി 1% മുതല്‍ 5% വരെയും അഭിപ്രായ സര്‍വേയില്‍ പിന്നിലെത്തി.

സമീപകാലത്ത് ഫിയന്ന ഫെയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടിയായി മാറുന്നത് ഐറിഷ് രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഫൈന്‍ ഗെയ്ല്‍ നിലവിലുള്ള റേറ്റിങ്ങില്‍ നിന്നും വീണ്ടും താഴോട്ടു പോകുമെന്ന വാദവും ശക്തമാണ്. നിറം മങ്ങിയ ഫൈന്‍ ഗെയ്ലിന്റെ രാഷ്ട്രീയ പശ്ചാത്തലം മിനുക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഫിയന്ന ഫെയില്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അത് പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഫൈന്‍ ഗെയ്ല്‍.

Share this news

Leave a Reply

%d bloggers like this: