ഐറിഷ് സ്രാവുകള്‍ വംശനാശ ഭീഷണിയില്‍

ഡബ്ലിന്‍: ഐറിഷ് കടലില്‍ കാണപ്പെടുന്ന സ്രാവുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് മറൈന്‍ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ കാണപ്പെടുന്ന 71 സ്രാവുകളില്‍ പകുതിയോളം കാണപ്പെടുന്നത് യൂറോപ്യന്‍ കടലുകളിലാണ്. സ്ഥിരമായി കണ്ടുവരുന്ന 58 എണ്ണത്തില്‍ 6 എണ്ണം അതീവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.

പോര്‍ച്ചുഗീസ് ഡോഗ് ഫിഷ്, ദി കോമണ്‍ സ്‌കെറ്റ്, ഫ്‌ലാപ്പര്‍ സ്‌കെറ്റ്, പൊര്‍ബീഗിള് ഷാര്‍ക്ക്, വൈറ്റ് സ്‌കെറ്റ്, എയ്ഞ്ചല്‍ ഷാര്‍ക് എന്നീ 6 ഷാര്‍ക് ഇനങ്ങള്‍ക്ക് പ്രതേക പരിരക്ഷ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഇവ അപ്രത്യക്ഷമാകുമെന്ന് മറൈന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ബാസ്‌ക്കിങ് ഷാര്‍ക്, കോമണ്‍ സ്റ്റിന ഗ്രെ തുടങ്ങിയവ വംശനാശ ഭീഷണി നേരിടുന്ന ഇനമായി പരിഗണിക്കപ്പെടുന്നു.

കടല്‍ സമ്പത്ത് കവര്‍ന്നെടുക്കാന്‍ മനുഷ്യന്‍ കാണിക്കുന്ന ആസക്തി ജൈവീക പ്രാധാന്യമുള്ള ഇത്തരം മല്‍സ്യ വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുന്നു. അനിയന്ത്രിതമായ മീന്‍പിടുത്തം, ഔഷധ നിര്‍മ്മാണങ്ങള്‍ക്ക് സ്രാവുകളെ ഉപയോഗപ്പെടുത്തല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളില്‍ മനുഷ്യ കേന്ദ്രീകൃതമായ ചൂഷണം തന്നെയാണ് കടല്‍ജീവികളുടെ നാശത്തിന് പ്രധാന കാരണമായി സമുദ്ര പഠന വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: