നിയമങ്ങള്‍ പലതുണ്ട്; തലതിരിഞ്ഞ ഇന്‍ഷുറന്‍സ് നിയമത്തിന്റെ പൊരുള്‍ തേടുകയാണ് ഐറിഷ് വിദ്യാര്‍ത്ഥികള്‍

ഡബ്ലിന്‍: വാഹന ഉടമകള്‍ക്ക് പ്രീമിയം തുക ഉയര്‍ത്തിയ ഇന്‍ഷുറന്‍സ് കമ്പനികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെയും വെറുതെ വിടാന്‍ ഒരുക്കമല്ല ഒരു കൂട്ടം കമ്പനികള്‍. അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്‍ഷുറന്‍സ് തുക അധിക ഭാരമേല്പിക്കുന്നുവെന്ന് അറിയിച്ച് സ്റ്റുഡന്റ് യൂണിയന്‍ ഇത്തരം കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ മുന്നോട്ട് വെച്ച അഭിപ്രായം കേട്ടപ്പോള്‍ ഞെട്ടിപ്പോയോയെന്ന് ഐറിഷ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് ആനി ഹോ വിശദമാക്കി.

വിദ്യാര്‍ത്ഥികള്‍ 6,000 യൂറോ മുടക്കി പുതിയ കാര്‍ വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് തുക കുറച്ചു തരാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പരസ്യം ചെയ്യാനും ഇത്തരം കമ്പനികള്‍ തയ്യാറാണെന്ന കാര്യം ആനി വ്യക്തമാക്കി. കയ്യിലുള്ള കാര്‍ നിരത്തിലിറക്കാന്‍ പാടുപെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാഗ്ദാനത്തിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമം നടത്തിയെന്ന തോന്നലാണ് ഉണ്ടാക്കിയത്.

എ എം

Share this news

Leave a Reply

%d bloggers like this: