ലോകം കൊടുംപട്ടിണിയിലേക്ക്; മരണഭീഷണി നേരിടുന്നത് 1.5 കോടി കുഞ്ഞുങ്ങള്‍

ലോകം ഞെട്ടിപ്പിക്കുന്ന രൂക്ഷമായ ഒരു പ്രതിസന്ധിയുടെ പിടിയിലാണ് തെക്കന്‍ സുഡാന്‍, സൊമാലിയ, വടക്കന്‍ നൈജീരിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഇവിടങ്ങളിലെ 20 ദശലലക്ഷം ജനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കൊടും പട്ടിണി നേരിടാന്‍ പോവുകയാണ് എന്നു ഐക്യരാഷ്ട്രസഭ പറയുന്നു. ഏതാണ്ട് 14 ദശലക്ഷം കുട്ടികള്‍ പെട്ടെന്നുള്ള മരണത്തെ അഭിമുഖീകരിക്കുന്നു. പട്ടിണിപ്രശ്‌നത്തിന്റെ ഗൌരവത്തെ അടുത്ത ദശകങ്ങളില്‍ അസാധാരണമായ’ ഒന്ന് എന്നാണ് യുഎസ് ആസ്ഥാനമായ ഗവേഷകര്‍ വിശേഷിപ്പിച്ചത്.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷാമ തലത്തിലേക്ക് എത്തിയെന്ന് ഗവേഷകര്‍ ഭയക്കുന്നു. ഇസ്‌ളാമിക തീവ്രവാദി സംഘമായ ബോകൊ ഹറാമിന്റെ കലാപം മൂലം തകര്‍ന്നിരിക്കുകയാണ് ഈ പ്രദേശം. നൈജീരിയന്‍ സേന അടുത്തിടെ നടത്തിയ ചില മുന്നേറ്റങ്ങള്‍ ഉണ്ടെങ്കിലും ഏതാണ്ട് 5.1 ദശലക്ഷം പേര്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. അഞ്ചു വയസിനു താഴെയുള്ള അര ദശലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷം കടുത്ത പോഷകാഹാരക്കുറവ് നേരിടും. വേണ്ട സമയത്ത് സഹായം എത്തിയില്ലെങ്കില്‍ അവരില്‍ പകുതിയും മരിച്ചേക്കാം എന്നാണ് യുഎന്‍ പറയുന്നത്.

സൊമാലിയയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മഴ കുറയുകയും ഇനിയും മഴയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്തതോടെ രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളവും രൂക്ഷമായ പട്ടിണിയുടെ വക്കിലാണ്. ജൂലായ് 2011-നു സോമാലിയയിലാണ് ഇതിന് മുമ്പ് യുഎന്‍ അവസാനമായി ക്ഷാമം പ്രഖ്യാപിച്ചത്. രണ്ടു മാസക്കാലം കൊണ്ട് 2,60,000 പേരാണ് അവിടെ മരിച്ചു വീണത്.

യെമനില്‍ ആഭ്യന്തരയുയുദ്ധവും മാസങ്ങളായുള്ള വ്യോമാക്രമണവും ഞെട്ടിപ്പിക്കുന്ന മനുഷ്യകാരുണ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതാണ്ട് അര ദശലലക്ഷത്തോളം കുട്ടികള്‍ ‘അപകടകരമായ വിധത്തില്‍ പോഷകാഹാരക്കുറവുള്ളവരും’ മരണം നേരിട്ടേക്കാവുന്നവരുമാണ്. യുഎന്‍ പറയുന്നത് ഏതാണ്ട് 7.3 ദശലക്ഷം യെമന്‍കാര്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണ് എന്നാണ്. 17 ദശലക്ഷം യെമെന്‍കാര്‍ ഭക്ഷണം കിട്ടാന്‍ പാടുപെടുകയാണ്. അതായത് ആ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു പേര്‍.

അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ എടുത്തിരുന്നെങ്കില്‍ പ്രതിസന്ധിയുടെ വലിയൊരു ശതമാനം ഒഴിവാക്കാമായിരുന്നു എന്നു സഹായ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. യുഎന്‍ സഹായനിധി കാലിയായി തുടരുന്നതാണ് വലിയ പ്രശ്‌നം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: