ഫ്രാന്‍സില്‍ തീവ്രവലതുപക്ഷം അധികാരത്തിലേറാന്‍ സാധ്യത

പാരീസ്: ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ പ്രതിനിധി മരിന്‍ ലെ പെന്‍ പ്രസിഡന്റാകാനുള്ള സാധ്യത കൂടുതല്‍ ശക്തമാകുന്നു. പ്രധാന എതിരാളികളില്‍ ഒരാള്‍ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കുടുങ്ങിയതാണ് മരിന് സാഹചര്യം കൂടുതല്‍ അനുകൂലമാക്കുന്നത്.

ഏപ്രില്‍ മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുക. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് വിജയിപ്പിക്കുകയും യുഎസില്‍ ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കുകയും ചെയ്ത വികാരം തന്നെ മരിനെയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഫ്രന്റ് പാര്‍ട്ടി. അവരുടെ കടുത്ത എതിരാളികള്‍ പോലും അവര്‍ വിജയിക്കാനുള്ള സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്. കണ്‍സര്‍വേറ്റീവുകളുടെ മുന്‍ പ്രധാനമന്ത്രി ജാങ് പിയറി റഫാറിന്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും മരിന് അനുകൂലമായ ഫലങ്ങളല്ല പൂര്‍ണമായും ലഭിക്കുന്നത്. എന്നാല്‍, എതിരാളികളെ അപേക്ഷിച്ച് പ്രചാരണത്തില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്കു സാധിച്ചതായും വ്യക്തമാകുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: