സ്ത്രീകള്‍ക്ക് പരിഗണനയില്ലാതെ എന്തിനൊരു വനിതാ ദിനം; അയര്‍ലണ്ടില്‍ പ്രതിഷേധത്തിനൊരുങ്ങി പെണ്‍പടകള്‍

ഡബ്ലിന്‍: കൊട്ടിഘോഷിച്ച് ഒരു വനിതാ ദിനം കൂടി വന്നെത്തുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ലെന്നു ആരോപിച്ച് വനിതകള്‍ ഇന്ന് സമരത്തിനൊരുങ്ങുന്നു. സ്വന്തം ശരീരത്തിന്റെ അവകാശങ്ങള്‍ ഭരണകൂടത്തിന്റെ ഇച്ഛാ അനുസരണം മാറ്റിമാക്കപ്പെടുന്നതിനു എതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എട്ടാം ഭരണഘടനയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുത്തുകളയണമെന്നും, അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കണമെന്നുമാണ് ആവശ്യം.

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്തുകളയണമെന്നു ആവശ്യപ്പെടുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന് ഉച്ചതിരിഞ്ഞു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കും. ഐക്യരാഷ്ട്ര സംഘടനയുടെ വനിതാ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരു രാജ്യത്തിന്റെ നിയമം എന്നതിലുപരി സ്ത്രീകളുടെ പ്രശ്‌നമായിട്ടാണ് ഇത് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലി ചെയ്യുന്ന സ്ത്രീകള്‍, ബിസിനസ്സുകാരികളായ സ്ത്രീകള്‍ എന്നിവര്‍ ഉച്ചക്ക് ശേഷം ജോലി നിര്‍ത്തിവെച്ച് പ്രതിഷേധത്തില്‍ പങ്കുചേരണമെന്നു സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

കറുത്ത വസ്ത്രങ്ങളും, കറുത്ത റിബണുകള്‍ കെട്ടിയും ആണ് സമരക്കാര്‍ അണിനിരക്കുക. കഴിഞ്ഞ കുറെ മാസങ്ങളിലായി നടക്കുന്ന സിറ്റിസണ്‍ അസംബ്ലിയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമോ ഇല്ലയോ എന്ന് ഇതുവരെ അറിവായിട്ടില്ല. ഭരണകൂടം അബോര്‍ഷന്‍ നിയമങ്ങള്‍ നീട്ടികൊണ്ടുപോകുന്നതില്‍ ഐറിഷ് വനിതകള്‍ തൃപ്തരല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സമരം. ഗാല്‍വേ ആശുപത്രിയില്‍ ഇന്ത്യന്‍ വംശജ സവിത ഹാരപ്പനവര്‍ മരണപെട്ടതിനു ശേഷമാണ് അബോര്‍ഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായത്. സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന്‍ അനുവദിക്കപ്പെടാത്തതിനാലാണ് സവിത മരണപ്പെട്ടത്. ഐറിഷ് വനിതകള്‍ അബോര്‍ഷന്‍ ചെയ്യപ്പെടേണ്ട അവസ്ഥയില്‍ മറ്റു രാജ്യങ്ങളില്‍ ആണ് ഈ ശസ്ത്രക്രീയ നടത്തിവരുന്നത്.

സ്ത്രീകള്‍ക്ക് നീതി അനുവദിക്കുക എന്ന മുദ്രാവാക്യം ലോലത്തിന്റെ കണ്ണുതുറപ്പിക്കാന്‍ കൂടി വേണ്ടിയാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. അയര്‍ലന്‍ഡിന് പുറമെ ബര്‍ലിന്‍, ന്യുയോര്‍ക്ക്, മാഞ്ചസ്റ്റര്‍, ലണ്ടന്‍, ഗ്ലാസ്ഗോ, ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങി 15 -ഓളം രാജ്യങ്ങളിലും പ്രതിഷേധം ശക്തമാകും. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, കേറി, കില്‍ക്കര്‍ണി, ലീമെറിക്, മായോ, സിലിഗോ എന്നിവിടങ്ങളില്‍ ഇന്ന് സമരം ആരംഭിക്കും. ഇതിനു പുറമെ ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജുകള്‍, കോര്‍ക്ക് യുണിവേഴ്‌സിറ്റിയി തുടങ്ങി രാജ്യത്തെ പ്രമുഖ കോളേജുകള്‍ കേന്ദ്രീകരിച്ചും സ്ത്രീ സമരങ്ങള്‍ നടത്തപ്പെടും.

പ്രധിഷേധ പ്രകടനം കടന്നു പോകുന്ന സ്ഥലങ്ങള്‍

  • Dublin – O’Connell Bridge (12.30pm)

  • Belfast – Belfast City Hall

  • Cork, Blackpool – Blackpool mall main entrance

  • Cork, city – St. Patrick’s Hill at the beginning of Mac Curtain Street

  • Galway – Eyre Square

  • Kerry – The Square, Tralee

  • Kilkenny – Saint John’s Bridge

  • Limerick – Bedford Row (2pm)

  • Mayo – Market Square, Castlebar (1pm)

  • Sligo – Strandhill Beach (2pm)

  • Meath, Navan – Kennedy Place

  • Meath, Ashbourne – Tesco car park (7pm)

 

എ എം

Share this news

Leave a Reply

%d bloggers like this: