അമേരിക്കന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തലപ്പത്ത് ഇന്ത്യക്കാരിയായ സീമ വര്‍മ്മയെ നിയമിച്ചു

വാഷിങ്ടന്‍: യുഎസിലെ മുഖ്യ ആരോഗ്യ പരിരക്ഷാ ഏജന്‍സി മേധാവിയായി ഇന്ത്യന്‍ വംശജയായ സീമ വര്‍മയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. 13 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ഏജന്‍സിയായ സെന്റേഴ്സ് ഓഫ് മെഡികെയര്‍ ആന്‍ഡ് മെഡിക്എയ്ഡ് സര്‍വീസസിന്റെ മേധാവിയായി സീമയുടെ നിയമനം 43നെതിരെ 55 വോട്ടുകള്‍ക്കാണറ സെനറ്റ് അംഗീകരിച്ചത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ സ്ഥാനം പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ഇവര്‍. സംസ്ഥാന അടിസ്ഥാനത്തിലുള്ള ആരോഗ്യപരിരക്ഷ പ്രശ്നപരിഹാരങ്ങളില്‍ വിദഗ്ധയായ സീമയെ ട്രംപ് തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു.

ഇന്ത്യക്കാരിയായി സീമയെ നിയമിക്കുന്ന കാര്യം ട്രംപ് അറിയിച്ചതാണ്. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പൊളിച്ചെഴുതാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ചികിത്സാ സഹായം ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. മെഡികെയര്‍ കേന്ദ്രങ്ങളുടെയും മെഡി കെയ്ഡ് സേവനങ്ങളുടെയും തലപ്പത്തേക്ക് സീമ വരുന്നതിനെ ഡെമോക്രാറ്റുകള്‍ വലിയ തോതില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ 43നെതിരെ 55 വോട്ടുകള്‍ക്ക് ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടു. മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ മുഖ്യ പദ്ധതിയായ ചെലവ് കുറഞ്ഞ ചികിത്സാ പദ്ധതി ഒബാമ കെയര്‍ അട്ടിമറിച്ച് കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രമുഖ സാരഥി ഇനി സീമയാകും. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാകും ഇവരുടെ ശ്രമം.

ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. നവംബറില്‍ തന്നെ തന്റെ സ്വപ്ന പദ്ധതിയുടെ അമരക്കാരിയായി സീമയെ നിയമിക്കുന്ന കാര്യം ട്രംപ് അറിയിച്ചതാണ്. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പൊളിച്ചെഴുതാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ചികിത്സാ സഹായം ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വലം കൈയാണ് സീമ. പെന്‍സ് ഇന്ത്യാന ഗവര്‍ണറായിരിക്കെ ഒബാമ കെയര്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഇവരാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: