എച്ച്1ബി വിസ നിയമം കര്‍ശനമാക്കി അമേരിക്ക

വിദേശ ഐ.ടി വിദഗ്ധര്‍ക്ക് എച്ച്-1ബി വിസ അനുവദിക്കുന്നതിന് നിയമം കര്‍ശനമാക്കി അമേരിക്ക. യു.എസ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് വിസാ നിയമം കര്‍ശനമാക്കി ഉത്തരവിറക്കിയത്. ഇന്ത്യന്‍ െഎ.ടി വിദഗ്ധരുള്‍പ്പെടെ ധാരാളം പേര്‍ വിസക്ക് അപേക്ഷിക്കുന്നതിനാല്‍ കള്ളവിസകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് നിയമം കര്‍ശനമാക്കിയതെന്ന് യു.എസ്.സി.െഎ.എസ്പറയുന്നു.

വിദേശത്ത് നിന്നും അതിവിദഗ്ധരായ പ്രഫഷണലുകളെ മാത്രം റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2018ലെ എച്ച്1ബി വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം അടുത്തിരിക്കെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവുള്ളൂയെന്നത് കര്‍ശനമാക്കും. ഇതും യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമേ പാടുള്ളൂ. ഇതായിരുന്നു നിയമമെങ്കിലും ഇത്രയുംനാള്‍ യോഗ്യതയും താല്‍പ്പര്യവുമുള്ള യുഎസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്.

യുഎസിലെ ഉയര്‍ന്ന വേതനച്ചെലവ് കണക്കിലെടുത്ത് കുറഞ്ഞ വേതനം നല്‍കേണ്ടുന്ന എച്ച് 1 ബി വിസയിലാണ് കമ്പനികള്‍ ജോലിക്ക് വിദേശത്തുനിന്ന് ആളെ എടുത്തിരുന്നത്. 2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വിസയില്‍ 4,60,000 പേരാണ് യുഎസില്‍ കഴിയുന്നത്.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച് 1 ബി വിസ നിയമനം. യുഎസ് പൗരന്മാരുടെ ചെലവില്‍ വിദേശീയരെ സഹായിക്കുന്ന പരിപാടിയാണിതെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ എച്ച് 1 ബി വിസയുടെ നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

പൊതു വിഭാഗത്തില്‍ 65,000 എച്ച്1ബി വിസകളും ശാസ്ത്രം,സാേങ്കതികം, എഞ്ചിനീയറിംഗ്, ഗണിതവിഭാഗങ്ങളില്‍ യു.എസ്സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 20,000 വിസകളുമാണ് അമേരിക്ക പ്രതിവര്‍ഷം അനുവദിക്കാറുള്ളത്.

അമേരിക്കക്കാരെ ഒഴിവാക്കി വിദേശീയര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് കര്‍ശന താക്കീതും നല്‍കി. അമേരിക്കാര്‍ക്ക് പകരം വിദേശീയരെ ജോലിക്കെടുക്കാന്‍ തൊഴിലുടമകള്‍ എച്ച്1ബി വിസ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത്‌ െഎടി വിദഗ്ധരുടെ കുറവ് അനുഭവപ്പെടുേമ്പാള്‍ പുറത്തുള്ള െഎ.ടി വിദഗ്ധരെ കണ്ടെത്താം. എന്നാല്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജോലിക്കായി കള്ളവിസയുമായി വരുന്നവരോട് കൂടി മത്സരിക്കേണ്ട ഗതികേട് നിയമം കര്‍ശനമാക്കുന്നതിലൂടെ ഉണ്ടാകില്ലെന്നും യു.എസ്.സി.െഎ.എസ് വ്യക്തമാക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: