ഇന്ത്യയെ ദരിദ്ര രാജ്യമെന്നു വിളിച്ച സ്നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെല്‍ പുലിവാല് പിടിച്ചു: പ്ലേസ്റ്റോറില്‍ സ്നാപ്പ് ചാറ്റ് റേറ്റിംഗ് കുത്തനെ താഴ്ന്നു

ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്പ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാന്‍ സ്പീഗെലിന്റെ വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തിയപ്പോള്‍ ആപ്പ് റേറ്റിങ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തി. 2015ലെ സ്പീഗെലിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ‘ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല’ – എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്‌പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റിനെ വ്യാപിക്കാമന്‍ താല്‍പര്യമില്ലെന്നായിരുന്നു ഇവാന്‍ സ്പീഗെല്‍ പറഞ്ഞത്. എന്നാല്‍ 2015ലാണ് ഇവാന്‍ സ്പീഗെല്‍ ഇങ്ങനെ പറഞ്ഞതെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പീഗെലിന്റെ പ്രസ്താവന രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് ട്രോളുകളും ഉയരുന്നത്. പ്ലേ സ്റ്റോറില്‍ സ്‌നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനും ആഹ്വാനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഏറ്റവും കുറഞ്ഞ റേറ്റിംഗില്‍ വന്‍ വര്‍ദ്ധനവാണ് പ്ലേസ്റ്റോറില്‍ സ്‌നാപ്പ് ചാറ്റിനുണ്ടായിരിക്കുന്നത്. ആഹ്വാനം എല്ലാവരും ഏറ്റെടുത്തതോടെ ആപ്പിന്റെ റേറ്റിങ് മാക്സിമം റേറ്റിങ് ആയ അഞ്ചില്‍ നിന്നും ഒന്നിലേക്ക് കൂപ്പുകുത്തി. നിലവിലെ ആപ്പ് പതിപ്പിന് ലഭിച്ച കസ്റ്റമര്‍ റേറ്റിങ് ഇപ്പോള്‍ സിംഗിള്‍ സ്്റ്റാര്‍ ആണെന്ന് ആപ്പ് സ്റ്റോറിലെ ആപ്പ് ഇന്‍ഫോയില്‍ പറയുന്നു. എല്ലാ പതിപ്പുകള്‍ക്കുമുള്ള റേറ്റിങ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്. #boycottnsapchat എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നു. സ്നാപ്പ്ചാറ്റിനെതിരായ പോസ്റ്റുകളും പ്രവഹിക്കുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: