ഒരൊറ്റ കുത്തിവെപ്പിലൂടെ തകരാറിലായ ഹൃദയം പ്രവര്‍ത്തനക്ഷമമാക്കാം; കണ്ടുപിടിത്തം നടന്നത് കോര്‍ക്ക് ആശുപത്രിയില്‍

കോര്‍ക്ക്: ഹൃദ്രോഗ ബാധിതര്‍ക്ക് ശുഭവാര്‍ത്തയുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ലോകത്ത് ആദ്യമായി നടന്ന കണ്ടുപിടിത്തമായി ഈ നേട്ടത്തെ നോക്കികാണുകയാണ് മെഡിക്കല്‍ സയന്‍സ്. ഹൃദ്രോഗങ്ങള്‍ക്ക് തടയിടാന്‍ കഴിയുന്ന കണ്ടുപിടിത്തം ഇതിനകം ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരിക്കയാണ്.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയുള്ള 47 ഹൃദ്രോഗ ബാധിതരിലാണ് കുത്തിവെയ്പ്പ് പരീക്ഷിക്കപെട്ടത്. രോഗികള്‍ കടുത്ത ഹൃദയ സംബന്ധമായ രോഗമുള്ളവരായിരുന്നു. രോഗികളില്‍ ഒറ്റത്തവണ നടത്തിയ കുത്തിവെയ്പ്പ് വിജയകരമായി പൂര്‍ത്തീകരിച്ചപ്പോള്‍ തകരാറിലായ ഹൃദയം കാര്യക്ഷമമായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സിലെ പ്രൊഫസറും കോര്‍ക്ക് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ നോള്‍ കപ്ലേയിസ് എന്ന ഗവേഷകനാണ് കണ്ടുപിടുത്തത്തിന് ചുക്കാന്‍ പിടിച്ചത്. ഹൃദ്രോഗ മരണം അസാധാരണമായി കുറച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഈ പരീക്ഷിണം ഹൃദ്രോഗ ഗവേഷണ രംഗത്തെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. തന്റെ കണ്ടുപിടുത്തതിന്റെ പൂര്‍ണവിവരങ്ങള്‍ പാരീസില്‍ വെച്ച് നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പ്രൊഫസര്‍ നോള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: