സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഐറിഷ് മലയാളി പുരോഹിതന് ഡോക്ടറേറ്റ്

റോമിലെ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി അയര്‍ലണ്ടിലെ മലയാളി പുരോഹിതന്‍. ഡൊണഗലിലെ Gweedore പാരിഷ് ഇടവകയിലെ ഫാ. ജോണ്‍ ബ്രിട്ടോയ്ക്കാണ് സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള തന്റെ ഗവേഷണങ്ങള്‍ക്ക് ഡോക്ട്രേറ്റ് ലഭിക്കുന്നത്. റോമിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്രേറ്റ് പദവി മേയ് 8 ന് ഫാ. ബ്രിട്ടോയ്ക്ക് ലഭിച്ചു. 2008 ല്‍ അയര്‍ലണ്ടില്‍ എത്തിയ ഫാ.ബ്രിട്ടോ ഐറിഷ് മാത്രം സംസാരിക്കുകയും, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും ഐറിഷ് ഉപയോഗിക്കുന്ന ദേവാലയത്തിലാണ് സേവനം ചെയ്യുന്നത്.തിരുവനന്തപുരം മണിവിള സ്വദേശിയായ ഇദ്ദേഹം OCD സഭയില്‍ നിന്നുമാണ് പട്ടം സ്വീകരിച്ചത്.മുന്‍ അയര്‍ലണ്ട് മന്ത്രി Dinny McGinely ഉള്‍പ്പെടെ ഡൊണഗലില്‍ നിന്നും പതിനാല് പേരടങ്ങുന്ന സംഘം ബിരുദ ദാന ചടങ്ങുകള്‍ക്കായി റോമിലേക്ക് പോയിരുന്നു. പ്രമുഖ ഐറിഷ് ഗായികയായ മോയ ബ്രെണാനും ഈ സംഘത്തിലുണ്ടായിരുന്നു. ഫാ. ജോണിന്റെ എബ്രായ ഭാഷയിലെ സങ്കീര്‍ത്തന ഗീതങ്ങള്‍ക്ക് കിന്നരം വായിച്ചത് മോയ ബ്രെനാന്‍ ആയിരുന്നു. പഴയ നിയമ പുസ്തകത്തിലെ ഇസ്രായേല്‍ രാജാവായ ദാവീദ് സങ്കീര്‍ത്തന ഗീതങ്ങള്‍ ആലപിച്ചിരുന്നത് ഈ കിന്നാരം ഉപയോഗിച്ചായിരുന്നു. സംഗീതോപകരണമായ കിന്നാരത്തിന് യഹൂദ പശ്ചാത്തലത്തോടൊപ്പം ഐറിഷ് ബന്ധവുമുണ്ട്.സങ്കീര്‍ത്തന പുസ്തകങ്ങളുടെ മുഖവുരയും എബ്രായ ഭാഷയിലുള്ള 139ആം സങ്കീര്‍ത്തനത്തിന്റെ ആഴത്തിലുള്ള പഠനമാണ് ഫാ. ജോണിന്റെ പ്രബന്ധത്തിന്റെ മുഖ്യ വിഷയം. ഇംഗ്‌ളീഷിലും എബ്രായ ഭാഷയിലുമാണ് ഇവയില്‍ മിക്കതും എഴുതിയിട്ടുള്ളത്. സ്പാനിഷ്, ജെര്‍മ്മന്‍, ഇറ്റാലിയന്‍ എന്നീ 3 യൂറോപ്യന്‍ ഭാഷകളും യേശു സംസാരിച്ച അറമ്യ ഭാഷ ഉള്‍പ്പെടെ എട്ട് ഭാഷകളിലുള്ള റഫറന്‍സുകളും ഇതിലുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: