അയര്‍ലണ്ടില്‍ ഇന്ധനവില കുറയുമ്പോഴും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന വില താഴുന്നില്ല

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്ധന വില നിലവാരം പരിശോധിച്ചാല്‍ അയര്‍ലണ്ടില്‍ ഇന്ധന ഉപഭോക്താക്കള്‍ക്ക് അധിക വില നല്‍കേണ്ടി വരുന്നുണ്ടെന്ന് എ എ അയര്‍ലന്‍ഡ് പഠനം സൂചിപ്പിക്കുന്നു. ഇന്ധന വില ഈ വര്‍ഷം കുത്തനെ താഴ്ന്ന നിരക്കിലെത്തിയപ്പോഴും ആവശ്യക്കാര്‍ പെട്രോളിന് ഒരു മാസത്തില്‍ 10 യൂറോയും, ഡീസലിന് 15 യൂറോയും അധികം നല്‍കേണ്ടി വരുന്നതായും എ എ കണ്ടെത്തി. ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 13.15 സെന്റും, ഡീസലിന് 123.5 സെന്റും ആയിരുന്നത് ഡീസലിന് 2 സെന്റും, പെട്രോളിന് 1 സെന്റും എന്ന നിരക്കില്‍ താഴ്ച രേഖപെടുത്തിയപ്പോള്‍ ഉപകയോക്താക്കള്‍ക്ക് ഈ കിഴിവ് ലഭിക്കുന്നില്ലെന്നാണ് പഠന ഫലങ്ങള്‍.

എ എ യുടെ കണ്‍സ്യൂമര്‍ അഫേഴ്സ് ഡയറക്ടറായ കോണോര്‍ ഓ ഫാഗഗര്‍ ഇന്ധനങ്ങളുടെ ബാരല്‍ വിലയിലുണ്ടായ വിലക്കുറവ് ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ മാസത്തില്‍ ഒരു ബാരല്‍ പെട്രോള്‍-ഡീസല്‍ ഇന്ധങ്ങളുടെ ചെലവ് 55.85 ഡോളര്‍ ആയിരുന്നെങ്കില്‍ മേയ് മാസത്തില്‍ അത് 53.34 ആയി കുറഞ്ഞു വന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും ഉപഭോക്താക്കള്‍ക്കും വില കുറയേണ്ട സാഹചര്യം വന്നുചേരേണ്ടതാണ്. എന്നാല്‍ ഇന്ധന നികുതിയില്‍ കുറവ് വരാത്തതാണ് ഉപഭോക്താക്കള്‍ക്ക് ഈ നേട്ടം ലഭിക്കാത്തതിന് പിന്നിലെ പ്രധാന കാരണമായി എ എ ചൂണ്ടിക്കാണിക്കുന്നത്.

പെട്രോളിന് 63.67 ശതമാനം നികുതി ഈടാക്കുമ്പോള്‍ ഡീസലിന്റെ നികുതി 59.10 ശതമാനമാണ്. അതായത് 2008-ലെ സാമ്പത്തികമാന്ദ്യകാലത്ത് ഏര്‍പ്പെടുത്തിയ ഇന്ധന നികുതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം വിഴുങ്ങിയപ്പോള്‍ എല്ലാ മേഖലകളിലും നികുതി വരുമാനം ഉയര്‍ത്തിയപ്പോള്‍ എല്ലാ മേഖലകളിലും നികുതി വരുമാനം ഉയര്‍ത്തിയാണ് എല്ലാ രാജ്യങ്ങളെയും പോലെ അയര്‍ലണ്ടും കരകയറിയത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടന മെച്ചപ്പെട്ടെങ്കിലും ഇന്ധന നികുതി അതേപടി തുടരുകയാണ്.

നികുതി കുറവുവരുത്താത്തതു മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വകാര്യ വാഹന ഉപഭോക്താക്കളാണ്. പൊതു ഗതാഗത സൗകര്യം ലഭ്യമല്ലാത്ത അയര്‍ലണ്ടിലെ ഗ്രാമീണര്‍ പൊതുവെ കാറുകള്‍ ഉപയോഗിക്കുന്നവരാണ്. അവരെ സംബന്ധിച്ചത് ഇന്ധന നികുതിയിലെ വര്‍ദ്ധനവ് വന്‍ തിരിച്ചടിയുമാണ്. ഓരോ മാസവും അവര്‍ സമ്പാദിക്കുന്നതിന്റെ 30 ശതമാനത്തോളം ഇന്ധനത്തിന് വേണ്ടി ചെലവിടേണ്ടിയും വരുന്നു. സാമ്പത്തിക രംഗം പുരോഗതി കൈവരിക്കുമ്പോള്‍ നികുതി കുറച്ചാല്‍ മാത്രമേ ഇന്ധന വിലയില്‍ കുറവ് വരാനുള്ള സാധ്യത നില്‍ക്കുന്നുവെന്ന് എ എ വിശദീകരിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: