ഇത്തിഹാദ് വിമാനങ്ങളിലെ ലാപ് ടോപ് നിരോധനം നീക്കി യുഎസ്

ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ ലാപ്‌ടോപ്പുകളും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും കൈവശം വെയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് പിന്‍ വലിച്ചു. പത്തോളം എയര്‍പോര്‍ട്ടുകളില്‍ നിന്നും യുഎസിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലായിരുന്നു യുഎസ് ഈ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിലൊന്നായിരുന്നു ഇത്തിഹാദ്.

തുര്‍ക്കിയിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമാണ് ഈ പത്ത് എയര്‍പോര്‍ട്ടുകള്‍. ഇതിലൊന്നാണ് അബൂദാബി എയര്‍പോര്‍ട്ട്. ഇവിടെ അധിക സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജീകരിച്ച ശേഷമാണ് യുഎസ് വിലക്ക് നീക്കിയത്. യുഎസിന്റെ തീരുമാനം ഇത്തിഹാദ് സ്വാഗതം ചെയ്തു. ദാഇഷ് പോലുള്ള സംഘടനകളില്‍ നിന്നുള്ള തീവ്രവാദ ഭീഷണി മുന്‍ നിര്‍ത്തിയായിരുന്നു യുഎസ് തീരുമാനം.

യാത്രക്കാരേയും അവരുടെ കൈവശമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളേയും കനത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും ഇവ വിമാനങ്ങളില്‍ അനുവദിക്കുക. അതേസമയം ഏതൊക്കെ സുരക്ഷ നടപടികളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: