അയര്‍ലന്റിലെ അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് പദ്ധതി വൈകുന്നു

യൂറോപ്യന്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയില്‍ അയര്‍ലണ്ട് കാലതാമസം വരുത്തുന്നതായി യൂറോപ്യന്‍ യൂണിയന്‍ ഓഡിറ്റില്‍ കണ്ടെത്തി. ബ്രോഡ്ബാന്‍ഡ് പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടോ എന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഓഡിറ്റര്‍മാര്‍ പരിശോധന നടത്തുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. എന്നാല്‍ അയര്‍ലന്റിലെ 542,000 ഗ്രാമീണ വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളെയും ഇതുവരെയും നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബന്ധിപ്പിച്ചിട്ടില്ല. കാലതാമസം വരുത്തുന്നതില്‍ അയര്‍ലന്റിനെതിരെ തുടര്‍ നടപടികള്‍ ആലോചിച്ചു വരികയാണ് യൂറോപ്യന്‍ യൂണിയന്‍.

2020 ഓടെ എല്ലാ യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ക്കും സെക്കന്‍ഡില്‍ 30 മെഗാബൈറ്റ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയാണ് ഇത്. വരും വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് 30 മെഗാബൈറ്റ് വേഗത ഇതിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് ഏകദേശം മൂന്നിലൊന്ന് സ്ഥലങ്ങളിലും 30 എം.ബി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല.

2012 -നു ശേഷം നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയാണ് 5 വര്‍ഷത്തിനു ശേഷവും വെളിച്ചം കാണാതെ ഇരുട്ടില്‍ തപ്പിത്തടയുന്നത്. പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് ഇനിയും 5 വര്‍ഷം കാത്തിരിക്കണമെന്ന മറുപടിയാണ് വാര്‍ത്ത വിനിമയ മന്ത്രി നല്‍കുന്നത്. ബ്രോഡ്ബാന്റ് പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ തുകക്ക് ഇന്റര്‍നെറ്റ് കമ്പനികള്‍ കണക്ഷന്‍ നല്‍കാന്‍ വിസമ്മതിക്കുന്നതിനാലാണ് ബ്രോഡ്ബാന്റ് പദ്ധതി ലക്ഷ്യം കാണാതാണെന്നും പറയപ്പെടുന്നു. വാര്‍ത്താവിനിമയ വകുപ്പിന്റെ നിരുത്തരവാദിത്വപരമായ ഇടപെടല്‍ മൂലമാണ് പദ്ധതിക്ക് കാലതാമസം വരുത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

യൂറോപ്യന്‍ ഡിജിറ്റല്‍ അജണ്ടയുടെ കീഴില്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിക്ക് കാലതാമസം വരുത്തുന്നതിന് പ്രത്യേക ഉപരോധങ്ങളോ പിഴയോ ഇത് വരെ ഏര്‍പ്പെടുത്തിയിട്ടില്ല. 2020-ഓടെ 750,000 വീടുകള്‍ക്കാണ് ആധുനിക ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്നത്. പദ്ധതി വൈകുമെന്നതിനാല്‍ വേഗതയേറിയ ബ്രോഡ്ബാന്‍ഡ് കണക്ഷനായി ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: