കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാരുടെ വേതനം പരിഷ്‌കരികരിക്കാന്‍ തീരുമാനമായി

കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാരുടെ അടക്കം ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കെ.സി.ബി.സി ലേബര്‍ കമീഷെന്റയും ഹെല്‍ത്ത് കമീഷെന്റയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷെന്റയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് യോഗത്തിലുയര്‍ന്ന അഭിപ്രായം. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് വിലയിരുത്തിയ കത്തോലിക്ക സഭ,നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാന്‍ 11 അംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെ.സി.ബി.സി ലേബര്‍ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച എറണാകുളം പി.ഒ.സിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി. അനുദിനം ഉയരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ചാണ് വേതന വര്‍ധന തീരുമാനിച്ചത്. നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ സംസ്?ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങള്‍ വൈകുന്നതുമൂലം പുതിയൊരു വേതന സ്‌കെയില്‍ രൂപപ്പെടുത്താന്‍ നിശ്ചയിക്കുകയായിരുന്നു. ഇതിന് 11 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്റ്റ് മുതല്‍ നല്‍കും.

വേതനവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലായിരുന്നു. നഴ്‌സുമാര്‍ ഉള്‍പ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ചട്ടപ്രകാരമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം കാത്തു നില്‍ക്കാതെ കത്തോലിക്ക സഭയുടെ കീഴിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 
എ എം

Share this news

Leave a Reply

%d bloggers like this: