യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം നഷ്ടമാക്കേണ്ടി വരും

യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ഇമിഗ്രെഷന്‍ പരിശോധന ശക്തമാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സമയം ചെലവിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി നിയന്ത്രണ നിയമങ്ങള്‍ അനുസരിച്ച് ശക്തമായ പരിശോധന വേണമെന്ന യൂണിയന്‍ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ യൂറോപ്യന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ എയര്‍ലൈനുകള്‍ പരിശോധന ശക്തമാക്കിയതോടെ യാത്രക്കാര്‍ക്ക് 5 മണിക്കൂറോളം കാത്തിരിക്കേണ്ടിതായി വരുന്നു. ഇതോടൊപ്പം വിമാനങ്ങളും വൈകിയാണ് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പറന്നിറങ്ങുന്നത്.

റൈന്‍ എയര്‍, ഈസി ജെറ്റ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, നോര്‍വീജിയന്‍, ഐസ്ലാന്റ് എയര്‍, തുടങ്ങിയ എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് മണിക്കൂറുകള്‍ പരിശോധനക്ക് വേണ്ടി ക്യൂ നില്‍ക്കേണ്ടി വരുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നിവിടങ്ങയില്‍ നീണ്ട ക്യൂ എല്ലാ ദിവസങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എയര്‍ലൈന്‍ ഫോര്‍ യൂറോപ്പ് (A4E) ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ പരിശോധനാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായത് യാത്രക്കാരുടെ കാത്തിരിപ്പിന്റെ സമയം വര്‍ധിപ്പിക്കുന്നു.

കര്‍ശനമായ പരിശോധന നടത്താന്‍ ആവശ്യമായ ജീവനക്കാരെ ഇ.യു. രാജ്യങ്ങള്‍ തന്നെ നിയമിക്കണമെന്ന് എ ഫോര്‍ ഇ എം.ഡി തോമസ് റാണാര്‍ട്ട് വ്യക്തമാക്കി. വേനല്‍ക്കാല സീസണ്‍ ആയതിനാല്‍ വന്‍തോതിലുള്ള യാത്രക്കാരാണ് ദിനംപ്രതി വിമാന യാത്രക്ക് എത്തുന്നതെന്ന് റാണാര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പ്രധാനപ്പെട്ട യൂറോപ്യന്‍ എയര്‍ലൈനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 2016 ജനുവരിയില്‍ രൂപീകരിക്കപ്പെട്ട എയര്‍ലൈന്‍ വ്യാപാര സംഘടനയാണ് എ ഫോര്‍ ഇ.

 

 

എ എം

Share this news

Leave a Reply

%d bloggers like this: