രൂക്ഷമായ ആഗോള സാമ്പത്തീക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിച്ച് സാമ്പത്തീക വിദഗ്ദര്‍

ആഗോളസാമ്പത്തികരംഗം വരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍വീണ്ടും കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി ലോകത്തെ 46 രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയില്‍ നടത്തി വരുന്ന വര്‍ഷപാദ സാമ്പത്തിക സര്‍വ്വെയില്‍ അവസാനത്തേതിലാണ് ഈ അഭിപ്രായത്തിനു പ്രാമുഖ്യം ലഭിച്ചത്.

അതേ സമയം, കഴിഞ്ഞ ദശകത്തില്‍ മൊത്തത്തിലുണ്ടായ സാമ്പത്തിക മുന്നേറ്റം വരുന്ന രണ്ടുവര്‍ഷത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ജൂലൈ 24നു പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് 2008 ലെ സാമ്പത്തികപ്രതിസന്ധിയ്ക്ക് മുമ്പുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് ശരാശരിയുടെ താഴെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐ എം എഫും മറ്റും പ്രചരിപ്പിക്കുന്ന ഈ ശുഭാപ്തിവിശ്വാസത്തെ സാമ്പത്തികലോകം പൊതുവില്‍ പങ്കുവെയ്ക്കുന്നില്ല. ലോകത്തെ എല്ലാ വന്‍കിട സാമ്പത്തികശക്തികളിലും വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ഇടിയുമെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ കുടുതല്‍ രൂക്ഷമായ സാമ്പത്തിപ്രതിസന്ധി വരാനിരിക്കുന്നു എന്ന അഭിപ്രായത്തെ സെന്‍ട്രല്‍ബാങ്കുകളും പിന്‍പറ്റുന്നു. 2008ലെ സാമ്പത്തികപ്രതിസന്ധി സാമ്പിള്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തിലുള്ള പ്രതിസന്ധി വരാനിരിക്കുന്നതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

പ്രവചനം ശരിയാവുകയാണെങ്കില്‍, 2019 മുതല്‍ ലോകത്തിലെ വന്‍സാമ്പത്തികങ്ങളായ ചൈന, അമേരിക്ക, ജപ്പാന്‍, യൂറോ മേഖല തുടങ്ങിയവ ഇപ്പോഴത്തേതിനേക്കാളും കുറഞ്ഞ നിരക്കിലാണ് വളരുക.
ഉപഭോക്താക്കളുടെ വായ്പാതോത് വര്‍ദ്ധിക്കുന്നതിനാല്‍ അതിനെ നിയന്ത്രിക്കാനായി സെന്‍ട്രല്‍ ബാക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്നും ഇത് സാമ്പത്തികവളര്‍ച്ചയെ തടയുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. യൂറോ മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് ഇപ്പോഴത്തെ 1.9 ശതമാനം എന്നത് 2019 ല്‍ 1.5 ശതമാനം ആയിക്കുറയും. ജപ്പാനിന്റെ 1.4 ശതമാനം എന്നത് പകുതിയായി 0.7ശതമാനമായി മാറും. അമേരിക്കയുടെ 2.1 ശതമാനം എന്നത് 2.2 ശതമാനമായി ഉയരുമെങ്കിലും മുന്‍കാല ശരാശരിയായ 3 ലേക്ക് അപ്പോഴും എത്തില്ല.

സാമ്പത്തികപ്രതിസന്ധികളുടെ ആവര്‍ത്തനസ്വഭാവം വീണ്ടും പ്രകടമാവാന്‍ സമയമടുത്തതുകൊണ്ട് സെന്‍ട്രല്‍ ബാങ്കുകള്‍ സാമ്പത്തിക ഉത്തേജന നടപടികളില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതമാവുന്നു. വീണ്ടും നയപരമയ പാളിച്ചകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലാണിത്. ഇത് വളര്‍ച്ചാനിരക്ക് പ്രവചനാത്മകമായി ഇടിയുന്നതിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: