ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലുറച്ച് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ചിത്രക്ക് അനുകൂലമായ ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയ പരിധി അവസാനിച്ചുവെന്നും അത്ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന കാര്യം അത്ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും.

ഇന്നലെയാണ് പി യു ചിത്രക്കനുകൂലമായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്റ്റിക് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ പിയു ചിത്ര പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അത്ലറ്റിക് ഫെഡറേഷനോട് യോഗ്യത സംബംന്ധിച്ച മാനദണ്ഡങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഭാവിയിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായി ഇടപെടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രയുടെ കോച്ച് എന്‍ എസ് സിജിന്റെ ഹര്‍ജിയിന്മേലായിരുന്നു കോടതിയുടെ വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ ചിത്രയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കിയത് കേരളത്തില്‍ ഏറെ പ്രതിഷേധനങ്ങള്‍ക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എം ബി രാജേഷ് എം പി ഉള്‍പ്പെടെ ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിയും എം ബി രാജേഷും കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയരുന്നു. ചിത്രയെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കായിക മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ അതിനെ തകിടം മറക്കുന്ന വിധത്തില്‍ ചിത്രയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ട് അത്ലറ്റിക് ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദികരണം തോടിയിരുന്നു.

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലാണ് പി യു ചിത്ര സ്വര്‍ണ്ണം നേടിയത്. ചിത്രയെ ഉള്‍പ്പെടുത്താതെയാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പതിനാല് ഇനങ്ങളിലായി ഇരുപത്തിനാലംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ പതിനാണ് പുരുഷന്മാരും പത്ത് വനിതകളും ഉള്‍പ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: