ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്കുകള്‍ പുറത്തിറക്കി

ഇന്ത്യയുടെ ആദ്യ ആളില്ലാത്ത ടാങ്ക് മുന്ത്ര പുറത്തിറക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ആളില്ലാതെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന മൂന്നുതരം മുന്ത്ര ടാങ്കുകള്‍ പുറത്തിറക്കിയത്. ശത്രുനിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ എന്നിങ്ങനെ മുന്ന് ടാങ്കുകളാണ് ഡിആര്‍ഡിഓ പുറത്തിറക്കിയത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത ടാങ്ക് നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ അര്‍ധ സൈനിക വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദൂരെ നിന്നും റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന ടാങ്കിന് കുറച്ച് മാറ്റങ്ങള്‍ക്കുടി ആവശ്യമാണ്.

മുന്ത്ര-എസ് അതിര്‍ത്തിയിലെ ശത്രു നിരീക്ഷണങ്ങള്‍ക്കും, മുന്ത്ര-എം കുഴിബോംബുകള്‍ കണ്ടെത്താനും, മുന്ത്ര-എന്‍ ആണവ ഭീക്ഷണിയുള്ള സ്ഥലങ്ങളിലെ പരിശോധനക്കുമാണ് ഉപയോഗിക്കുന്നത്. റിമോര്‍ട്ടില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന രണ്ട് മുന്ത്ര സായുധ ടാങ്കുകള്‍ എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് സിവിആര്‍ഡിഇ ആവടിയില്‍ സംഘടിപ്പിച്ച ‘സയന്‍സ് ഫോര്‍ സോള്‍ജ്യേഴ്സ്’ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു.

രാജസ്ഥാനിലെ മരുഭൂമിയിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ വെച്ച് ടാങ്കുകളുടെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തി. ശക്തമായ ചൂടിനെ അതിജീവിക്കാന്‍ സാധിക്കുന്ന ടാങ്കില്‍ നിരീക്ഷണ ക്യമറകള്‍, 15 കിലോമീറ്റര്‍അകലത്തിലുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ലേസര്‍ റേഞ്ച് ഫൈന്റര്‍ എന്നിവയാണ് ഈ ആളില്ലാ വാഹനത്തിലുണ്ടാവുക. ടാങ്കുകള്‍ നിയന്ത്രിക്കാനുള്ള സിസിപിടി വെഹിക്കിള്‍ എന്ന റിമോട്ട് കമാന്റ് സെന്ററും ആവടിയില്‍ പ്രദര്‍ശനത്തിന് വെച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: