പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

 

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഇന്‍സ്റ്റാഗ്രാം, തങ്ങളുടെ മൊബൈല്‍ ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനില്‍, ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്കായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഒരു ഫോട്ടോയിലേക്കോ ഒരു വീഡിയോയിലേക്കോ ഒരു സ്റ്റിക്കറിട്ടു കൊണ്ട് ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ യൂസര്‍ക്കു സാധിക്കുന്നതാണു പുതിയ ഫീച്ചര്‍. സുഹൃത്തുക്കളോടും ഫോളോ ചെയ്യുന്നവരോടും യൂസര്‍ക്ക് ലളിതമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഒരുക്കുക വഴി ഇന്‍സ്റ്റാഗ്രാമെന്ന പ്ലാറ്റ്ഫോം കൂടുതല്‍ രസരകവും സംവേദനാത്മകവുമാക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതിനു യൂസറെ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിതമായ മൊബൈല്‍, ഡെസ്‌ക് ടോപ്പ്, ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനാണ് ഇന്‍സ്റ്റാഗ്രാം. 2010 ഒക്ടോബര്‍ ആറിനാണ് ഇത് നിലവില്‍ വന്നത്. കെവിന്‍ സിസ്ട്രോം, മൈക്ക് ക്രെയ്ഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. 2012 ഏപ്രില്‍ 12ന് ഈ കമ്പനിയെ ഏകദേശം ഒരു ബില്യണ്‍ ഡോളറിനു ഫേസ്ബുക്ക് സ്വന്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: