ഡിസംബര്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ബില്ല് കൂടും

ഡബ്ലിന്‍: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വില ഉയര്‍ത്താന്‍ ഊര്‍ജ്ജ കമ്പനിയായ എനര്‍ജി ഒരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയില്‍ 3.9 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും.

ഇലക്ട്രിക് അയര്‍ലന്‍ഡ്, ബോര്‍ഡ് ഗ്യാസ് എനര്‍ജി, എസ്.എസ്.ഇ എയര്‍ട്രിസിറ്റി തുടങ്ങിയ ഊര്‍ജ്ജ കമ്പനികള്‍ ഗ്യാസ് ഇലക്ട്രിസിറ്റി വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എനര്‍ജിയ നിരക്ക് വര്‍ധിപ്പിച്ചത്. ഗ്യാസ് വിലയിലും നെറ്റ്വര്‍ക്ക് ചെലവിലും ഉണ്ടായ വിലവര്‍ധനവിന് അനുസരിച്ച് ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നതായി എനര്‍ജിയ അറിയിച്ചു. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റില്‍ വര്‍ഷം 17.3 ശതമാനം വില ഉയരും.

വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ബില്ലില്‍ 31 യൂറോ അധികം നല്‍കേണ്ടി വരും. വാറ്റ് കൂടാതെയുള്ള ബില്ല് കണക്കാണിത്. എസ്.എസ്.ഇ എയര്‍ട്രിസിറ്റി വര്‍ഷത്തില്‍ 46.80 യൂറോ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും. ബോര്‍ഡ് ഗ്യാസ് വില മാസത്തില്‍ 2.12 യൂറോയും വൈദ്യുതി വില മാസം 4.77 യൂറോയും വര്‍ധിപ്പിച്ചു.

വിലവര്‍ധനക്കൊപ്പം തന്നെ സേവനങ്ങള്‍ 24 മണിക്കൂറും ലഭിക്കുമെന്ന് ഊര്‍ജ്ജ കമ്പനികള്‍ അറിയിച്ചു. ഊര്‍ജ്ജ മാര്‍ക്കറ്റില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ വിലയും വര്‍ധിപ്പിക്കേണ്ടി വന്നതായി കമ്പനികള്‍ അറിയിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: