അമിത വേഗക്കാരെ പൂട്ടാന്‍ ടെലിമെറ്റിക്‌സ് സംവിധാനം

ഡബ്ലിന്‍: യുവാക്കള്‍ക്കിടയില്‍ അമിത വേഗത നിയന്ത്രിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. ടെലിമാറ്റിക്‌സ് എന്നറിയപ്പെടുന്ന സംവിധാനം 25 വയസ്സ് വരെയുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയേക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സംവിധാനത്തിന്റെ പ്രായോഗിക മികവ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. ടെലിമാറ്റിക്സ്നെ കുറിച്ച് പഠിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗതാഗത മന്ത്രി വകുപ്പുതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ടെലിമെറ്റിക്‌സ് ഇന്‍ഷുറന്‍സിലൂടെ സ്ഥാപിക്കപ്പെടുന്ന ഉപകരണം ജി.പി.എസ്. സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വേഗതയില്‍ ചീറിപ്പായുന്ന കാറുകളെക്കുറിച്ച് ഉടന്‍തന്നെ റോഡ് സുരക്ഷാ വകുപ്പിന് അറിയിപ്പ് ലഭിക്കും. വേഗത നിയന്ത്രണ വിധേയമാക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാനും ടെലിമെറ്റിക്‌സ്‌നു കഴിയും. വാഹനങ്ങളുടെ എന്‍ജിന്‍ തകരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

 

എ എം

 

Share this news

Leave a Reply

%d bloggers like this: