ആഘോഷം തുടങ്ങി കഴിഞ്ഞു, അയര്‍ലണ്ടില്‍ ഇനി ക്രിസ്മസ് കാലം

ലോകം ഇനി ക്രിസമസ് ആഘോഷത്തിന്റെ നടുവിലേയ്ക്ക്. അയര്‍ലണ്ടിന്റെ നാനാഭാഗത്തുമായി വരുംദിവസങ്ങളില്‍ നിരവധി പരിപാടികളാണ് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്നത്.ഡബ്ലിന്‍ നഗരത്തിലെ സ്മിത്ത്ഫീല്‍ഡ്, ഒ കോണല്‍ സ്ട്രീറ്റ്, കോര്‍ക്കില്‍ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, ബിഷപ്പ് ടൗണ്‍, ബ്ലാക്ക് പൂള്‍ തുടങ്ങി രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും സ്ട്രീറ്റുകള്‍ ദീപങ്ങളാല്‍ അലംകൃതമാക്കി കഴിഞ്ഞു. എങ്ങും ക്രിസ്മസ് ട്രീകളും നക്ഷത്ര വിളക്കുകളും കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. .പതിനായിരക്കണക്കിന് ക്രിസ്മസ് ട്രീകളാണ് വില്‍പ്പനയ്ക്കായി അയര്‍ലണ്ടില്‍ എമ്പാടും തയാറാക്കി വെച്ചിരിക്കുന്നത്.ഡബ്ലിനിലെ ഹെന്‍ട്രി സ്ട്രീറ്റിലെ കടകളില്‍ ക്രിസ്മസ് ദീപാലങ്കാരങ്ങളുടെ വില്‍പ്പന ആരംഭിച്ചു.

നവംബര്‍ അവസാനിച്ചില്ലെങ്കിലും ചില സ്ഥലങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി കഴിഞ്ഞു.അയര്‍ലണ്ടിലെ മലയാളികളും പള്ളികളുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിസ്മസ് കരോളുകള്‍ക്ക് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഡബ്ലിനിലെ തെരുവ് ഗായകര്‍ പതിവ് അടിപൊളി പാട്ടുകള്‍ക്ക് പകരം ക്രിസ്മസ് ശാന്തിയുടെ പാട്ടുകള്‍ ഒരുക്കിയാണ് യാത്രികരെ സന്തോഷിപ്പിക്കുന്നത്.

ലിമറിക്ക്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങള്‍ ഈയാഴ്ച ക്രിസ്മസ് വെളിച്ചത്തിലേക്ക് നീങ്ങും. ബെല്‍ഫാസ്റ്റിലെ തെരുവുകള്‍ ഇപ്പോള്‍ത്തന്നെ വര്‍ണ്ണവിളക്കുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഗോള്‍വേയിലും ആഘോഷം തുടങ്ങിക്കഴിഞ്ഞു. സംഗീതവും, ഭക്ഷണവും, പാനീയങ്ങളുമെല്ലാമായി ഡിസംബര്‍ അവസാനം വരെ ഇവിടെ ആഘോഷങ്ങള്‍ പൊടിപൊടിക്കും. വിന്റര്‍വെല്‍ ഫെസ്റ്റിവലോടെ കഴിഞ്ഞ വെള്ളിയാഴ്ച വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 500,000 ലധികം സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: