ആപ്പിള്‍ ഐ ഫോണ്‍ x പ്ലസ് വരുന്നു

 

ഈ വര്‍ഷം ആപ്പിളിന്റെ അഭിമാനമായി മാറിയ ഉല്‍പന്നമാണ് ഐ ഫോണ്‍ x. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐ ഫോണ്‍ x ന് വന്‍ ഡിമാന്‍ഡാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഇതിന്റെ ചുവടുപിടിച്ച് അടുത്ത വര്‍ഷം ഐ ഫോണ്‍ x പ്ലസ് കൂടി പുറത്തിറക്കാനുള്ള ആലോചനയിലാണ് ആപ്പിള്‍. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും ആപ്പിള്‍ കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം ആപ്പിള്‍ മൂന്ന് ഐ ഫോണുകളാണു പുറത്തിറക്കിയത്. ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ x എന്നിവയായിരുന്നു മൂന്നു ഫോണുകള്‍. അടുത്ത വര്‍ഷവും ഇതു പോലെ മൂന്ന് ഫോണുകള്‍ പുറത്തിറക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ ഇതു വരെ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചാരണങ്ങള്‍ ശക്തമാണ്. എല്‍ഇഡി ഡിസ്പ്ലേയോടു കൂടിയ ഒരു ഫോണും ഒഎല്‍ഇഡി ഡിസ്പ്ലേയോടു കൂടിയ രണ്ടു ഫോണും പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത.

ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതുതലമുറ ഐ ഫോണുകളുടെ ബാറ്ററിക്കു കൂടുതല്‍ ദൈര്‍ഘ്യം ലഭിക്കാന്‍ ആപ്പിള്‍ പുതിയ പവര്‍ മാനേജ്മെന്റ് ചിപ്പ് വികസിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ ചിപ്പുകള്‍ രണ്ട് വര്‍ഷത്തിനകം വികസിപ്പിച്ചെടുക്കുമെന്നും ശ്രുതിയുണ്ട്

 

എ എം

 

Share this news

Leave a Reply

%d bloggers like this: