പോപ്പിന്റെ അയര്‍ലണ്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ക്ക് തുടക്കമായി

 

ഡബ്ലിന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 2018 ഓഗസ്റ്റില്‍ അയര്‍ലണ്ടില്‍ എത്തുന്ന പോപ്പിന് വിപുലമായ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അയര്‍ലന്റിലെ ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍ നിര്‍മ്മിക്കപ്പെടുന്ന പവലിയനിലായിരിക്കും പോപ്പ് രാജ്യത്തെ അഭിസംബോധന ചെയ്യുക. മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രമാകാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ടിലെ വിശ്വാസികള്‍.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 1979 ലെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് പോപ്പ് ഫ്രാന്‍സിസ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്. അയര്‍ലന്റിലെ കത്തോലിക്കാ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പാപ്പയുടെ വരവ് വലിയൊരളവില്‍ ആശ്വാസമേകും. രാജ്യത്ത് വൈദികരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്ന സാഹചര്യങ്ങളും രൂക്ഷമാണ്. മത ചടങ്ങുകള്‍ നടത്താന്‍ പോലും സഭകളില്‍ പുരോഹിതന്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അയര്‍ലന്റിലെ ക്രൈസ്തവ സമൂഹത്തിന് ഉണര്‍വ് നല്‍കാന്‍ മാര്‍പാപ്പയുടെ വരവ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപെട്ടുന്നത്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: