ശൈത്യകാലത്ത് തെരുവില്‍ കിടക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി.

ഡബ്ലിന്‍: താപനില മൈനസ് 5 ഡിഗ്രിയിലും താഴ്ച രേഖപ്പെടുത്തിയതോടെ അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. സ്ട്രീറ്റില്‍ കിടന്നുറങ്ങുന്ന വീടില്ലാത്തവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള സമവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി യൂജിന്‍ മെര്‍ഫി വ്യക്തമാക്കി. പീറ്റര്‍ മെക്വെറി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കടുത്ത ശൈത്യം തുടരുന്നതിനാല്‍ ഭവനരഹിതര്‍ ഒട്ടും സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി. തെരുവില്‍ ഉറങ്ങുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡി.ആര്‍.എച്ച്.ഇ വെബ്‌സൈറ്റിലൂടെയോ, 012226861 എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കുക. ഇവരെ ഉടന്‍തന്നെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ സജ്ജമാണെന്ന് പീറ്റര്‍ മെക്വെറി ട്രസ്റ്റ് സി.ഇ.ഓ പാറ്റ് ഡോയില്‍ വ്യക്തമാക്കി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: