അയര്‍ലണ്ടില്‍ പനിബാധ തുടരുന്നു; കോര്‍ക്ക് ആശുപത്രിയില്‍ രണ്ട് ആഴ്ചത്തേക്ക് ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ച്ചു

കോര്‍ക്ക്: അയര്‍ലണ്ടില്‍ കടുത്ത ശൈത്യത്തില്‍ ഫ്ലൂ കേസുകള്‍ വര്‍ധിച്ചതോടെ കോര്‍ക്ക് ആശുപത്രിയില്‍ രണ്ടാഴ്ചത്തേക്കുള്ള അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ആശുപത്രിയിലെ ഇന്‍പേഷ്യന്റ് വിഭാഗത്തിലായി 1431 പേര്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടരുകയാണ്. വര്‍ധിച്ചുവരുന്ന ആശുപത്രി നിരക്ക് വര്‍ധിച്ചതിനാല്‍ ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ. ജെറി മെക്കാര്‍ത്തി അറിയിച്ചു. ജീവനക്കാരുടെ കുറവും രോഗികളുടെ എണ്ണം കൂടിയതും കണക്കിലെടുത്തു ശസ്ത്രക്രിയകള്‍ എച്ച് സി ഇ റദ്ദാക്കിയത്.

വിന്റര്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയും രോഗങ്ങള്‍ വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യ മില്ലാത്ത ശസ്ത്രക്രിയകളാണ് റദ്ദാക്കിയിരിക്കുന്നത്. എ ആന്‍ഡ് ഇ പോലുള്ള മിക്ക ഡിപ്പാര്‍ട്ട്മെന്റുകളിലും രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിന്റര്‍ വൊമിറ്റിംഗ് ഈ ആഴ്ചയില്‍ മാത്രം 1649 പേരെയാണ് ബാധിച്ചിരിക്കുന്നത്. കുഞ്ഞു കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമാണ് നോറോ വൈറസ് ബാധ കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്.

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പനി ബാധിതരുടെ എണ്ണം വര്‍ധിച്ചത് ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പണിയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറത്തുവിട്ടു. പനിക്കെതിരെ വാക്സിന്‍ എടുക്കുക എന്നത് മാത്രമാണ് പനി പിടിപെടാതിരിക്കാനുള്ള ഏക പോം വഴി. 60 ശതമാനം എങ്കിലും ഫലപ്രദമായ രീതിയില്‍വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഈ സീസണല്‍ പ്രതീക്ഷിക്കുന്നത്.

 

 

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: