ഫൈന്‍ ഗെയ്ലിന്റെ ശോഭ മങ്ങിത്തുടങ്ങുന്നു.

ഡബ്ലിന്‍: ഫൈന്‍ ഗെയ്ലിന്റെ ജനപ്രീതി മങ്ങിത്തുടങ്ങുന്നു. ഏപ്രില്‍ 19 മുതല്‍ 25 വരെ ടെലിഫോണ്‍ വഴി സണ്‍ഡേ പോസ്റ്റ് നടത്തിയ സര്‍വേയില്‍ ഫൈന്‍ ഗെയ്ല്‍ 32 എന്ന പോയിന്റിലേക്ക് താഴ്ന്നു. നിലവില്‍ ഫിയാന ഫോലിനേക്കാള്‍ 7 പോയിന്റ് മുന്നിട്ടു നില്‍ക്കുന്നെങ്കിലും ഈ വര്‍ഷം പാര്‍ട്ടിയുടെ ജനസമ്മിതിക്ക് നേരിയ കോട്ടം തട്ടുകയായിരുന്നു.

അബോര്‍ഷന്‍ റഫറണ്ടം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഫൈന്‍ ഗെയ്ല്‍ അംഗങ്ങളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. സര്‍വേയില്‍ ഫിയാന ഫോള്‍ 25 പോയിന്റ് നിലനിര്‍ത്തിയപ്പോള്‍ സിന്‍ഫിനിന് 14% പേരുടെ പിന്തുണ ലഭിച്ചു. ഇന്‍ഡിപെന്‍ഡന്റ് അലയന്‌സിന് 2%, ലേബറിന് 6%, ഗ്രീന്‍പാര്‍ട്ടി 2% എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ജനപ്രീതി.

എ എം

Share this news

Leave a Reply

%d bloggers like this: