ഗ്രീന്‍ ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കണ്‍സ്യൂമര്‍ അസോസിയേഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വെയ്സ്റ്റ് കമ്പനികളുടെ ഗ്രീന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. റീസൈക്ലിങിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ബിന്‍ തുക വര്‍ധിപ്പിച്ചതിന്റെ ചോദ്യം ചെയ്യുകയായിരുന്നു കണ്‍സ്യൂമര്‍ അസോസിയേഷന്‍. മാനദണ്ഡങ്ങളില്ലാതെ വിവിധ വെയ്സ്റ്റ് കമ്പനികള്‍ പലനിരക്കുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാണ്ട, സിറ്റി ബിന്‍, ഗ്രേഹോണ്ട് കമ്പനികളാണ് ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

ചൈന യൂറോപ്പില്‍ നിന്നും വെയ്സ്റ്റ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതോടെയാണ് ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത്. ഇതിന്റെ മറവില്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താനുള്ള കമ്പനികളുടെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: