ഓണ്‍ലൈന്‍ മെഡിസിനിലെ അപകടക്കെണി: അയര്‍ലണ്ടിലേക്ക് സ്റ്റിറോയിഡുകള്‍ ഉള്‍പ്പടെ അനധികൃത മരുന്ന് ഒഴുക്ക് ശക്തം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം 40 ശതമാനത്തോളം അനധികൃത മരുന്നുകള്‍ കണ്ടെടുത്തുവെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍. നിയമപരമല്ലാത്ത ഇത്തരം ഔഷധങ്ങള്‍ പൊതുജന ആരോഗ്യം തകരാറിലാക്കുമെന്നും വെക്‌സ്‌ഫോര്‍ഡില്‍ നടന്ന യൂണിയന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ വിപണനം നടത്തുന്ന മരുന്നുകളില്‍ ആകൃഷ്ടരായി അപകടം പിണഞ്ഞവരും കുറവല്ല.

ഫിറ്റ്‌നസ്, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ ആകര്‍ഷകരമായ തലക്കെട്ടോടെ ഓണ്‍ലൈന്‍ വിപണനം ചെയ്യപ്പെടുന്ന മരുന്നുകളുടെ നിരന്തര ഉപയോഗം ആന്തര അവയവങ്ങള്‍ക്ക് പോലും തകരാറുണ്ടാക്കുമെന്ന് ഫാര്‍മസി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ക്ക് അടിമപ്പെടുന്നവര്‍ പില്‍ക്കാലത്ത് കടുത്ത രോഗികളായി മാറുന്ന കേസുകളും അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരുന്നുകളുടെ പേരില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ കാണാതെ പോകരുതെന്ന് പരിപാടിയില്‍ സംസാരിക്കവെ ഫാര്‍മസി യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കാട്രിയോന ഓ റിയോര്‍ഡല്‍ പറയുന്നു. ആരോഗ്യ വിദഗ്ദ്ധരുടെ കുറുപ്പടിയില്ലാതെ ഔഷധങ്ങള്‍ വാങ്ങുന്ന രീതി പൊതുജനം നിര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: