വൈദികന്റെ മരണം: ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയവരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയും കുടുംബാംഗങ്ങളും, ബിഷപ്പിനെതിരെ ജലന്ധറിലും േകരളത്തിലും മൊഴി നല്‍കിയ വൈദികര്‍-കന്യാസ്ത്രീകള്‍, കുറവിലങ്ങാെട്ട മഠം, സമരത്തില്‍ പെങ്കടുത്ത കന്യാസ്ത്രീകള്‍ എന്നിവര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍േദശം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനിടെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട വൈദികന്‍ മരിച്ചത് സാക്ഷികളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് ആശങ്ക.

വൈദികെന്റ മരണം സ്വാഭാവികമോ അസ്വാഭാവികമോ ആയാല്‍പോലും സാക്ഷികളുടെ പിന്മാറ്റം കേസിനെ ദുര്‍ബലമാക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കടുത്ത നിലപാടെടുത്ത വൈദികെന്റ മരണത്തില്‍ പരാതിക്കാരിയടക്കം ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കേസ് നടത്താന്‍ പ്രത്യേക കോടതി വേണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, മരണം കേസിനെ ബാധിക്കില്ലെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

12 പ്രധാന സാക്ഷികളില്‍ ഒരാളാണ് ഫാ. കുര്യാക്കോസ്. നിലവില്‍ കന്യാസ്ത്രീകള്‍ക്കും കുറവിലങ്ങാെട്ട മഠത്തിനും സുരക്ഷയുണ്ട്. അത് തുടരും, ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം അന്വേഷിക്കുന്ന ജലന്ധര്‍ പൊലീസുമായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ, ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ ബന്ധപ്പെട്ടു. മരണത്തില്‍ ബിഷപ്പിന് പങ്കുണ്ടെങ്കില്‍ രേഖാമൂലം കോടതിയെ അറിയിക്കും. ഇത് ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാനും കാരണമാകും.

അതേസമയം, പല കന്യാസ്ത്രീകളും ബിഷപ്പിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് മൊഴി നല്‍കിയതിനാല്‍ മരണം കേസിനെ ബാധിക്കില്ലെന്നും എസ്.പി ഹരിശങ്കര്‍ പറഞ്ഞു. ജലന്ധറില്‍നിന്നുള്ള വിവരങ്ങള്‍ സംസ്ഥാന പൊലീസ് ശേഖരിക്കുകയാണ്.

 

 

Share this news

Leave a Reply

%d bloggers like this: