ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം തടഞ്ഞു, യാത്രക്കാര്‍ സുരക്ഷിതര്‍

ചിറ്റഗോംഗില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെടാനിരുന്ന ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാനുള്ള ശ്രമം തടഞ്ഞതായി ബംഗ്ലാദേശ് അധികൃതര്‍. വിമാനം അടിയന്തരമായി ചിറ്റഗോംഗിലെ ഷാ അമാനത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. പൊലീസും സൈന്യവും വിമാനത്തെ വളഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരായി പുറത്തെത്തിയെന്നും അതേസമയം പൈലറ്റുമാരെ റാഞ്ചികള്‍ തടഞ്ഞുവച്ചിരിക്കുന്നതായുമാണ് റിപ്പോട്ട്. ഒരു കാബിന്‍ ക്രൂവിന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ധാക്കയില്‍ നിന്ന് ചിറ്റഗോംഗ് വഴി ദുബായിലേയ്ക്ക് പോകാനിരുന്ന ബോയിംഗ് 737 വിമാനമാണ് റാഞ്ചാന്‍ ഭീകരര്‍ ശ്രമിച്ചത്. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍ലൈന്‍സ് മാനേജരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചിറ്റഗോംഗില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെടാനിരുന്ന ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാനുള്ള ശ്രമം തടഞ്ഞതായി ബംഗ്ലാദേശ് അധികൃതര്‍. വിമാനം അടിയന്തരമായി ചിറ്റഗോംഗിലെ ഷാ അമാനത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. പൊലീസും സൈന്യവും വിമാനത്തെ വളഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരായി പുറത്തെത്തിയെന്നും അതേസമയം പൈലറ്റുമാരെ റാഞ്ചികള്‍ തടഞ്ഞുവച്ചിരിക്കുന്നതായുമാണ് റിപ്പോട്ട്. ഒരു കാബിന്‍ ക്രൂവിന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ധാക്കയില്‍ നിന്ന് ചിറ്റഗോംഗ് വഴി ദുബായിലേയ്ക്ക് പോകാനിരുന്ന ബോയിംഗ് 737 വിമാനമാണ് റാഞ്ചാന്‍ ഭീകരര്‍ ശ്രമിച്ചത്. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍ലൈന്‍സ് മാനേജരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: