കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 2 ശനിയാഴ്ച ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍

കേരള ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷവും പ്രൗഢ ഗംഭീരമായി നടത്തപ്പെടുന്നു. ഈ വരുന്ന മാര്‍ച്ച് മാസം 2-ാം തിയതി ശനിയാഴ്ച 10 മണി മുതല്‍ 4 മണിവരെ ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

KBC സംഘടിപ്പിക്കുന്ന ഈ ഐറിഷ് ലീഗ് ടൂര്ണമെന്റിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യപ്പവടുന്നവര്‍ എത്രയും വേഗം തങ്ങളുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ഫോണ്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു.
മൂന്ന് വിഭാഗങ്ങളായുള്ള മത്സരത്തില്‍,

  1. ഐറിഷ് ലീഗ് 4 & 5
  2. ഐറിഷ് ലീഗ് 6 & 7
  3. ലെഷര്‍ മത്സരങ്ങള്‍ എന്നിങ്ങനെ നടത്തപ്പെടുന്നു.

ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. ക്യാഷ് പ്രൈസുകളും മെഡലുകളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്, വരെ ചെറിയ കാലയളവില്‍ തന്നെ മലയാളികളുടെ ഇടയിലും ഐറിഷ് ജനതയുടെ മനസിലും ഒരുപോലെ ഇടം നേടിയ വിനോദ ഉല്ലാസയാത്രകളുടെ അവസാനവാക്കായ ഷാംറോക് ഹോളിഡേയ്സ് എന്ന പ്രസ്ഥാനവും, മലയാളി രുചികളുടെ നിറക്കൂട്ടും ഈറ്റില്ലവുമായ ഇന്‍ഗ്രീഡിയന്‍സ് എന്ന ഫിംഗ്ലസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും ചിക്കൂസ് ടീവി എന്ന ടിവി ചാനല്‍ /മൂവീസ് സംരംഭവുംI ചേര്‍ന്നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

  1. ജോജോ – 0876317219
  2. ഷിജി – 0879683694
  3. സിജു – 0877778744
Share this news

Leave a Reply

%d bloggers like this: