മലയാളി നേഴ്സ് അനില ദേവസ്യ Mary from Dungloe മത്സരത്തിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു : കുടിയേറ്റ സമൂഹത്തില്‍ നിന്നും മത്സരത്തിനെത്തുന്ന ആദ്യ വനിത കൂടിയാണ് അനില

ഡോനിഗല്‍ : ഈ വര്‍ഷത്തെ മേരി ഫ്രം ഡാഗ്ലോ എന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി നേഴ്സ്. എല്ലാ വര്‍ഷവും ജൂലൈ അവസാനത്തില്‍ ഡോണിഗലില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഐറിഷ് മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് ഡോനിഗളിലെ ‘മേരി ഫ്രം ഡാഗ്ലോ’യെ തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് അവസാന മത്സരത്തിന് യോഗ്യത നേടിയത് അനില ദേവസ്യ എന്ന മലയാളി നേഴ്‌സ് ആണ്.

കുടിയേറ്റ സമൂഹത്തില്‍ നിന്നും ആദ്യമായാണ് ഒരു ഒരു പെണ്‍കുട്ടി മത്സാരാര്‍ത്ഥിയായി എത്തുന്നത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയാണ് അനില. Mary from Dungloe എന്ന മത്സരത്തില്‍ മലയാളി സാന്നിധ്യമായി അനില കടന്നുവന്നതോടെ അയര്‍ലന്‍ഡ് മലയാളികളും ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരത്തില്‍ പങ്കെടുക്കുന്ന അനില അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനമായി മാറി.

ഡാഗ്ലോ കമ്മ്യൂണിറ്റി ആശുപത്രിയില്‍ നേഴ്സ് ആയി ജോലിചെയ്യുകയാണ് ഈ 27 കാരി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐറിഷ് പരമ്പര്യം ഇല്ലാത്തവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ തടസ്സം നേരിട്ടെങ്കിലും ഈ വര്‍ഷം കുടിയേറ്റ സമൂഹങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. പ്രായത്തിലും, മറ്റു യോഗ്യതകള്‍ക്കും ചില ഇളവ് വരുത്തിയായിരുന്നു ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരുന്നത്. ഡോണിഗലിന്റെ സംസ്‌കാരവും, വൈവിധ്യവും വിളിച്ചോതുന്ന ഈ ഫെസ്റ്റിവലില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടിയവരില്‍ ഒരാള്‍ Mary from Dungloe എന്ന പദവി നേടും.

അനിതയ്ക്കൊപ്പം മറ്റു 13 മത്സാര്‍ത്ഥികള്‍ കൂടി ഫൈനല്‍ യോഗ്യത നേടി. ഡല്‍ഹിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2017 ലായിരുന്നു അനിതയുടെ അയര്‍ലണ്ടിലേക്കുള്ള കൂട് മാറ്റം. ജനസംഖ്യ കുറഞ്ഞ, മലിനീകരണം കുറഞ്ഞ, കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങള്‍ക്ക് ചേക്കാറാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് താന്‍ അയര്‍ലണ്ടില്‍ എത്തിയതെന്നും ഈ മലയാളി നഴ്സ് പറയുന്നു. ഇവിടെ ആശുപത്രിയില്‍ ഡിമെന്‍ഷ്യ രോഗികളാണ് കൂടുതലും എന്നും അനില പറയുന്നു.

കുറച്ചു നാളത്തെ പരിചയത്തില്‍ ഇവരുമായി അടുത്തിടപഴകാനും കഴിഞ്ഞിരുന്നു, ഇവരില്‍ നിന്ന് ഡോനിഗളിലെ മ്യൂസിക്കല്‍ ഫസ്റ്റിവെലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കി മത്സരത്തിന് തയ്യറെടുക്കുകയായിരുന്നു അനിത. ആദ്യത്തെ കുറച്ച് മാസങ്ങള്‍ക്കം തന്നെ ഡൊണീഗലുകാര്‍ തന്നെയും അവരുടെ ഒരു കുടുംബാംഗത്തെ പോലെ കാണുകയും, ഇടപെടുകയും ചെയ്തിരുന്നു. അങ്ങനെ താനും ഒരു ഡൊണീഗലുകാരിയായെന്നും അനില പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ഒരുപാട് മനോഹരമാണ് അയര്‍ലണ്ടു ജീവിതം തനിക്ക് സമ്മാനിച്ചതെന്നും അനില ഓര്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: