24 മണിക്കൂറിനുളില്‍ ശക്തമായ മഴ; അയര്‍ലണ്ടില്‍ 4 കൗണ്ടികളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഗാല്‍വേ: വാരാന്ത്യത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അയര്‍ലണ്ടിലെ 4 കൗണ്ടികളില്‍ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു 2 മണിമുതല്‍ ഗാല്‍വെ, ക്ലെയര്‍, ലീമെറിക്ക്, കെറി കൗണ്ടികളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. അയര്‍ലണ്ടിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വരണ്ടകാലാവസ്ഥ തുടരുകയാണ്.

ഇവിടങ്ങളിലും മണിക്കൂറുകള്‍ക്കുള്ളതില്‍ മഴ പെയ്‌തേക്കും. പടിഞ്ഞാറു ഭാഗങ്ങളില്‍ ആയിരിക്കും മഴ ഏറ്റവും കൂടുതല്‍ ശക്തമാക്കുക. 24 മണിക്കൂറിനുള്ളില്‍ 30 മുതല്‍ 40 എം എം മഴയാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപൊക്കത്തിനും സാധ്യതയുണ്ട്. ഇന്ന് വൈകി ആരംഭിക്കുന്ന മഴ ഞായറാഴ്ച വരെ തുടരും. മുന്നറിയിപ്പുള്ള മേഖലകളില്‍ ഡ്രൈവര്‍മാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയും അറിയിപ്പ് നല്‍കി

Share this news

Leave a Reply

%d bloggers like this: