അയർലണ്ടിൽ സർക്കാർ ആശുപത്രികളിൽ വന്ധ്യത ചികിത്സ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

ഡബ്ലിൻ: ഐറിഷ് ആശുപത്രികളിൽ സർക്കാർ ചെലവിൽ വന്ധ്യതാ ചികിത്സ നടത്താൻ കഴിയുന്ന പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി സൈമൺ ഹാരിസ്. ഐ വി എഫ്( In Vitro Fertilization) ചികിത്സാരീതിയാണ് സർക്കാർ ആശുപത്രികളിൽ ആരംഭിക്കുക. ഐവിഎഫ് നൊപ്പം മറ്റു തരത്തിലുള വന്ധ്യതാ ചികിത്സ കേന്ദ്രങ്ങളും കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി. ഇതുവരെ സ്വകാര്യ ആശുപത്രികളാണ് ഐവിഎഫ് ക്ലിനിക്കുകൾ നടത്തിവരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ചികിത്സയ്‌ക്കെത്തുന്നവരിൽ നിന്നും ആയിരകണക്കിന് യൂറോ ഈടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇത്തരം ചികിത്സയ്ക്കായി രണ്ട് മില്യൺ യൂറോയാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അയർലണ്ടിൽ 4 ദമ്പതിമാരിൽ, ഓരോ ദമ്പതിമാർ വീതം വന്ധ്യത പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങൾ ഇത്തരം ചികിത്സകൾക്ക് വലിയ തുക ഈടാക്കുന്നതോടെ മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ ഐവിഎഫ് ക്ലിനിക്കുകൾ ഒരുക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ്യൻ യൂണിയനിൽ, അയർലണ്ടിലും, ലിത്വാനിയയിലും മാത്രമാണ് സർക്കാർ ഫണ്ടിങ്ങിൽ വന്ദ്യത ക്ലിനിക്കുകൾ ലഭ്യമല്ലാത്തത്‌. 2021ഓടെ പദ്ധതി അയർലണ്ടിലെ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിൽ വരുത്തും.

അയർലണ്ടിലെ ജനസംഖ്യയിൽ വലിയ കുറവ് കണ്ടുതുടങ്ങിയതോടെ, വരും കാലങ്ങളിൽ ജനസംഖ്യ വളർച്ച നിരക്ക് കുത്തനെ കുറഞ്ഞേക്കുമെന്ന ആശങ്ക ഡെമോഗ്രാഫേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് നിലവിൽ 60 വയസ്സിനു മുകളിലുള്ളവരാണ് ജനസംഖ്യയുടെ പകുതിയോളം വരുന്നത്. കുട്ടികളും, യുവാക്കളും ഉൾപ്പെടുന്ന ജനസംഖ്യയുടെ നിരക്ക് കുറഞ്ഞു വരികയാണ്. വലിയൊരു വിഭാഗം വന്ധ്യതയെയും നേരിടുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ തുക മുടക്കാൻ കഴിയാതെ ചികിത്സയ്ക്ക് വിധേയരാകാത്തവരും ഏറെയാണ്. ഈ പ്രതിസന്ധി കൾ മറികടക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തലത്തിൽ പുതിയ പദ്ധതി ഒരുങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: