ഡ്രൈവിംഗ് ടെസ്റ്റിനു ആൾമാറാട്ടം;പരീക്ഷക്ക് വന്നയാൾ പിടിയിൽ

ഡ്രൈവിംഗ് തീയറി ടെസ്റ്റ്‌ പാസാകാൻ  ആൾമാറാട്ടം നടത്താൻ ശ്രമിച്ച വെക്തിയെ കയ്യോടെ പിടികൂടി. BW ക്യാറ്റഗറി ലൈസൻസ് പരീക്ഷ  ആൾമാറാട്ടം നടത്തി എഴുതാൻ ശ്രമിച്ചപ്പോൾ ആണ് അധികൃതർ കയ്യോടെ പിടിച്ചത്. ഏത് ടെസ്റ്റ് സെൻററിൽ ആണ് ആൾമാറാട്ടം നടത്താൻ ശ്രമിച്ചത് എന്ന കാര്യം പുറത്തു വിട്ടിട്ടില്ല. ഇത്തരത്തിൽ വളഞ്ഞ വഴിയിലൂടെ പരീക്ഷ പാസ് ആകാൻ ശ്രമിച്ച മറ്റു ഒൻപതു കേസുകൾ കൂടി കഴിഞ്ഞ വർഷം റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. ആൾമാറാട്ടം കൂടാതെ ഇലകട്രോണിക്ക് ഉപകരണം ഉപയോഗിച്ച് പാസ് ആകാൻ നോക്കിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ടെസ്റ്റ്‌ സെന്ററിലെ മെറ്റൽ ഡിറ്റകറ്ററിൽ ഇത്തരം ഉപകരണം കുടുങ്ങിയ കേസും ഉണ്ട്. മൊത്തം 165,063 പേരാണ് കഴിഞ്ഞ ഒക്ടോബർ വരെ മാത്രം ഡ്രൈവിംഗ് ടെസ്റ്റ്‌ എഴുതിയത്. ഡ്രൈവിംഗ് ടെസ്റ്റ്‌ സെന്ററിൽ വീഡിയോ ഓഡിയോ മോണിറ്ററിങ് ഉള്ള കാര്യം അറിയാതെ ആണ് പലരും എത്തുന്നത്.ഡ്രൈവിംഗ് ബാൻ ഉൾപ്പെടെ ഉള്ള ശിക്ഷ ഈ തരത്തിൽ പിടിക്കപെടുന്നവർക്ക് ലഭിക്കാം.  

Share this news

Leave a Reply

%d bloggers like this: